കണ്ണൂർ ജില്ലയിലെ മലയോരമേഖലയായ ആലക്കോടിന്റെ മണ്ണിൽ നിന്നും 18 വയസ്സുകാരിയായ അനീറ്റ അഗസ്റ്റിൻ മലയാള സിനിമയിൽ സംവിധായകയുടെ മേലങ്കിയണിയുമ്പോൾ അത് മലയാള സിനിമയിൽ പുതു ചരിത്രരചന ആവുകയാണ്.
പോലീസ് ഓഫീസറും തിരക്കഥകൃത്തും നടനുമായ ശ്രീ അഗസ്റ്റിൻ വർഗ്ഗിസിന്റെ മകളാണ് ബാംഗ്ലൂർ സെന്റ് ജോസഫ് കേളേജിൽ തീയേറ്റർ ആർട്‌സ് ഇംഗീഷ് ലിറ്ററേച്ചർ ആന്റ് സൈക്കോളജി ബിരുദവിദ്യാർത്ഥിയായ അനീറ്റ. മൂരി എന്ന സസ്പെൻസ് ത്രില്ലർ മൂവിയുടെ സംവിധാനത്തിലൂടെ മലയാള സിനിമയിൽ തന്റെ ഇരിപ്പിടം കണ്ടെത്തി കടന്നുവരുന്ന ഈ മിടുക്കിയെ മലയാളസിനിമ മേഖല ശ്രദ്ധാപൂർവ്വം നോക്കി കാണുകയാണ്.
സിനിമാരംഗത്തെ അച്ഛന്റെ പ്രവർത്തനങ്ങളെ നോക്കികണ്ടിരുന്ന മകൾ സംവിധാന രംഗത്ത് ആകൃഷ്ടയായത് കണ്ണൂർ ജില്ലയിൽ നാടകരംഗത്ത് നിറഞ്ഞു നിന്ന മുത്തച്ഛൻ വർഗ്ഗീസ് കാഞ്ഞിരത്തിങ്കലിന്റെ കലാപാരമ്പര്യം കൈമുതലായി കിട്ടിയതിന്റെ മികവുകൂടിയാണ്.
വർത്തമാനകാലത്ത് കൗമാരക്കാർക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങൾക്കും മാനസിക അധിക്ഷേപങ്ങൾക്കും എതിരെ സമൂഹമനസ്സാക്ഷിയെ ഉണർത്തി കൗമാരമനസ്സുകളെ ചേർത്തുനിർത്താൻ സമൂഹത്തിന് ഊർജ്ജം പകരുകയാണ് " മൂരി " യിലൂടെ യുവ സംവിധായിക അനീറ്റ അഗസ്റ്റിൻ.
മേക്കുന്നേൽ ഫിലിംസിന്റെ ബാനറിൽ വിൻസെന്റ് മേക്കുന്നേൽ നിർമ്മാണവും വിതരണവും നിർവ്വഹിക്കുന്ന സസ്പെൻസ് ത്രില്ലർ സിനിമ മൂരി അനീറ്റയുടെ സംവിധാനമികവിലൂടെ ഏപ്രൽ 8ന് തീയേറ്ററുകളിൽ എത്തുകയാണ്.
ദീപാ ചന്ദ്രാത്തിന്റെ വരികൾക്ക് ജീവൻസോമൻ ഈണം പകർന്ന് നല്കിയതിന് ഗാനാലാപനം നടത്തിയത് അഭിജിത്ത് കൊല്ലവും അന്ന ബേബിയും ചേർന്നാണ്.
തെന്നിന്ത്യൻ സിനിമ സംഘട്ടന കലയിലെ കിംഗ് മേക്കർ മാഫിയ ശശിയാണ് മൂരി യുടെ സംഘട്ടന സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
പുതുമുഖ നടൻ ഫ്രീഡോൾ മേക്കുന്നേൽ നായകവേഷത്തിലും തപസ്യ നായിക വേഷത്തിലുമെത്തുന്ന ത്രില്ലർ മൂവി മൂരിയിൽ സംവിധായിക അനീറ്റയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.
കൂടാതെ ഉദയരാജ് (റീൽ തമിഴ് ഫിലിം ഫ്രെയിം) , സീമാ ജി നായർ , സാംജി ,പോലീസ് ഓഫീസർമാരായ ഐ.വി.സോമരാജൻ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഫ്രെയിം , അസിസ്റ്റന്റ് കമാണ്ടന്റ്) ,അഗസ്റ്റിൻ വർഗ്ഗീസ് (സബ്ഇൻസ്പെക്ടർ MSP) , മധുസൂദനൻ , വിനീത , വെങ്കിട്ടറാം , റൂബി തോമസ് , ബേബി മഹിമ എന്നിവരും മികച്ച അഭിനയം കാഴ്ചവെക്കുന്ന മൂരി ഏപ്രിൽ എട്ടിന് തീയേറ്ററുകളിൽ എത്തുന്നു.
വിശ്വംഭരൻ. കെ
Post a Comment