നാദാപുരത്ത് സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു


നാദാപുരം :  സംസ്ഥാന പാതയിൽ നാദാപുരത്ത് കാട്ടുപന്നി സ്കൂട്ടറിലിടിച്ച്  പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന നാദാപുരം സ്വദേശി കുഞ്ഞബ്ദുള്ള(55) മരിച്ചു.ഇന്ന് പുലർച്ചെ നാദാപുരം പോലീസ് സ്റ്റേഷന് സമീപത്ത് വച്ചാണ് കാട്ടുപന്നി സ്കൂട്ടറിൽ വന്നിടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോട് കൂടി മരണം സംഭവിക്കുകയായിരുന്നു.

Post a Comment

Previous Post Next Post