കലി തുള്ളി ഒഴുകി കടന്ത്ര പുഴ വിനോദ സഞ്ചാരികളും സമീപവാസികളും ശ്രെദ്ധിക്കണം


കടന്ത്ര പുഴയിൽ കഴിഞ്ഞ ദിസങ്ങളിൽ പെയ്ത മഴയെ തുടർന്ന് കടന്ത്ര പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് ഇന്നലെ മുതൽ ഒഴുക്ക് ശക്തമായിട്ടുണ്ട് അതിനാൽ തന്നെ ആരും പുഴയിൽ ഇറങ്ങാനോ മറ്റു സഹാസങ്ങൾക്കോ മുതിരരുതെന്ന് നാട്ടുകാർ മലയോരം ന്യൂസിനോട് പറഞ്ഞു.മലമുകളിൽ നിന്നും ഉത്ഭവിക്കുന്ന പുഴ ആയതിനാൽ തന്നെ കടന്ത്രയുടെ സമീപ പ്രദേശങ്ങളിലും മഴ പെയ്തില്ലെങ്കിലും മലമുകളിൽ മഴ പെയ്താൽ പുഴയുടെ ഒഴുക്ക് ശക്തമാകും അതിനാൽ തന്നെ ഒട്ടേറെ അപകട സാധ്യത ഉള്ള പുഴയാണ് കടന്ത്ര. നീന്തൽ അറിയാവുന്നവർക്കുപോലും ഈ സമയത്തു പുഴയിൽ അകപ്പെട്ടാൽ രക്ഷപെടാൻ സാധിക്കില്ല അതിനാൽ വിനോദ സഞ്ചാരികൾ ഒരു കാരണവശാലും പുഴയിൽ ഇറങ്ങാൻ പാടില്ലെന്നും അപകടം ക്ഷണിച്ചു വരുത്തരുതെന്നും നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post