കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി സംഘം ഒഴുക്കിൽ പ്പെട്ട സംഭവത്തിൽ മരണം രണ്ടായി.
അപകടത്തിൽപ്പെട്ട് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടിയും മരിച്ചു.
വിലങ്ങാട് കൂവ്വത്തോട്ട് പേപ്പച്ചന്റെയും മെർലിൻറെയും മകൻ ഹൃഥിൻ (21) ആലപ്പാട് സാബുവിന്റെ മകൾ ആഷ്മി എന്നിവരാണ് മരിച്ചത്. ഹൃഥിന്റെ സഹോദരി രക്ഷപ്പെട്ടു.
ഇന്ന് പതിനൊന്നു മണിയോടെയാണ് സംഭവം. പെൺകുട്ടി ഉൾപ്പെടെയുള്ള മൂന്നു വിദ്യാർത്ഥികളാണ് ഒഴുക്കിൽ പ്പെട്ടത്. വിദ്യാർത്ഥികളെ കല്ലാച്ചി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment