കുറ്റ്യാടി ടൗൺ നവീകരണ പദ്ധതി പൂർത്തിയാക്കണം


കുറ്റ്യാടി: കുറ്റ്യാടി ടൗൺ നവീകരണ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം കുറ്റ്യാടി ചാപ്റ്റർ ആവശ്യപ്പെട്ടു. മാസങ്ങൾക്ക് മുൻപ് തുടങ്ങിയ നവീകരണ പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായിറ്റില്ല.ടൗണിന്റെ സൗന്ദര്യ വൽക്കരണത്തിന് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു നവീകരണ പദ്ധതി. പദ്ധതി തീരാത്തതിനാൽ  വ്യാപാരികളും പൊതുജനങ്ങളും ഏറെ പ്രയാസപ്പെടുകയാണ്. മഴ ശക്തമായാൽ ടൗണിൽ ഏറെ ദുരിതമാകും. നവീകരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ഭാരവാഹികളായ ജമാൽ പാറക്കൽ, കെ.ഹരീന്ദ്രൻ, അലി കെട്ടിൽ,എം.ഷഫീക്,പി.പ്രമോദ് കുമാർ,വി.കെ.റഫീക്  എന്നിവർ  കുറ്റ്യാടി പൊതു മരാമത്ത് അധികൃതർക്ക് നിവേദനം നൽകി. പൊതു മരാമത്ത് കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ, വടകര സബ് ഡിവിഷൻ അസിസ്റ്റൻഡ് എഞ്ചിനിയർ എന്നിവർക്കും സംഘടന നിവേദനം സമർപ്പിച്ചു.

Post a Comment

Previous Post Next Post