മലയോര മേഖലയുടെ സിരാ കേന്ദ്രമായ ചെമ്പേരിയിൽ കാർമൽ ഇൻ്റർനാഷണൽ സ്റ്റഡി ഇന്ത്യ ആൻഡ് എബ്രോഡും കേന്ദ്ര ഗവണ്മെൻ്റ് അംഗീകൃത ജനസേവ കേന്ദ്രവും ബഹുമാനപ്പെട്ട ഇരിക്കൂർ എം എൽ എ ശ്രീ സജീവ് ജോസഫ് ഉൽഘാടനം ചെയ്തു. എരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ടെസ്സി ഇമ്മാനുവേൽ, കെ വി വി എ എസ് ചെമ്പേരി യൂണിറ്റ് പ്രസിഡൻ്റ് ശ്രീ സാബു, യൂത്ത് വിംഗ് സെക്രട്ടറി ശ്രീ. സതീഷ് , കെ സി വൈ എം സംസ്ഥാന സെക്രട്ടറി ശ്രീ ഷിജോ നിലക്കപ്പള്ളിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. മാനേജിംഗ് ഡയറക്ടർ ശ്രീ റിജിൽ ടി.അനിൽ സ്വാഗതം പറഞ്ഞു.
പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്കായി ഇന്ത്യയിലും വിദേശത്തും ഉപരിപഠനത്തിനു വേണ്ട മാർഗ്ഗ നിർദ്ദേശവും കോളജ് സെലക്ഷനോടുകൂടി അഡ്മിഷനും ഉറപ്പാക്കുന്നതിനോടൊപ്പം വിവിധ എൻട്രൻസ് പരിശീലന ക്ലാസുകൾ, കരിയർ കൗൺസിലിംഗ്, സ്കോളർഷിപ്പുകൾ, വിവിധ അപേക്ഷകൾ തുടങ്ങിയ സേവനങ്ങൾ ഈ സ്ഥാപനത്തിലൂടെ ലഭ്യമാകുന്നു..
കൂടുതൽ വിവരങ്ങൾക്ക് : 7904513959
Post a Comment