വിഷു-ഈസ്റ്റർ അവധിയോടനുബന്ധിച്ച് കൂടുതൽ പ്രത്യേക സർവിസുകളുമായി കർണാടക ആർ.ടി.സി. ബസുകളിലെ യാത്രാതിരക്ക് കൂടുതലുള്ള ഏപ്രിൽ 13ന് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് റിസർവേഷൻ ആരംഭിച്ചു. ഭാഗങ്ങളിലേക്ക് 22 പ്രത്യേക സർവിസുകളും ഏപ്രിൽ 12ന് രണ്ട് സർവിസുകളുമാണ് പ്രഖ്യാപിച്ചത്.
കോവിഡ് മഹാമാരിക്കുശേഷം ഇപ്പോഴാണ് അവധിക്കാലത്ത് കൂടുതൽ പ്രത്യേക സർവിസുകൾ ഏർപ്പെടുത്തുന്നത്. യാത്രക്കാരുടെ തിരക്കനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ സർവിസുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
കർണാടക ആർ.ടി.സിയുടെ പ്രത്യേക സർവിസുകൾ:
ബംഗളൂരു - എറണാകുളം (മൾട്ടി ആക്സിൽ വോൾവോ- രാത്രി 9.10, 9.20, 8.38, 9.12, 8.48 എ.സി. സ്ലീപ്പർ- 9.22),
ബംഗളൂരു - കോട്ടയം (മൾട്ടി ആക്സിൽ വോൾവോ - രാത്രി 7.08, 7.38, 7.48, 8.24),
മൈസൂരു - എറണാകുളം (മൾട്ടി ആക്സിൽ വോൾവോ, വൈകീട്ട് 6.52),
ബംഗളൂരു - തൃശൂർ (ഐരാവത് ക്ലബ് ക്ലാസ്- രാത്രി 9.28, 9.18, 9.40),
ബംഗളൂരു - പാലക്കാട് (ഐരാവത് ക്ലബ് ക്ലാസ്- രാത്രി 9.55, 9.46)
ബംഗളൂരു - കണ്ണൂർ (ഐരാവത്-രാത്രി 9.10, രാത്രി 10.10, രാജഹംസ -രാത്രി 9.27, രാത്രി (9.34),
ബംഗളൂരു - കോഴിക്കോട് (ഐരാവത് ക്ലബ് ക്ലാസ് -രാത്രി 10.44),
ബംഗളൂരു - കോഴിക്കോട് (ഐരാവത് ക്ലബ് ക്ലാസ് -രാത്രി 10.44),
ബംഗളൂരു - വടകര (രാജഹംസ - രാത്രി 8.45).
ഏപ്രിൽ 12:
ബംഗളൂരു - എറണാകുളം (രാത്രി 9.18), മൈസൂരു - എറണാകുളം (രാത്രി 6.52).
Specialservicesofkarnadakastc
Post a Comment