കുറ്റ്യാടി ചുരം വഴി ബാഗ്ലൂരിലേക്ക് നടത്തിയിരുന്ന രാത്രി കാല സർവീസ് പുന:രാരംഭിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു.

കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് പുന:രാരംഭിക്കണം

കുറ്റ്യാടി: വടകര നിന്നും കുറ്റ്യാടി ചുരം വഴി ബാഗ്ലൂരിലേക്ക്  നടത്തിയിരുന്ന രാത്രി കാല സർവീസ് പുന:രാരംഭിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു.
കുറ്റ്യാടി ചുരം വഴി രാത്രി കാലത്ത് വയനാട്ടിലേക്ക് യാത്ര ചെയ്യാൻ മറ്റൊരു മാർഗ്ഗവുമില്ലാത്ത സ്ഥിതിയാണ്. പ്രസ്തുത ബസ്സ് എത്രയും വേഗം പുന:രാരംഭിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം കുറ്റ്യാടി ചാപ്റ്റർ ആവശ്യപ്പെട്ടു.ജമാൽ പാറക്കൽ അധ്യക്ഷത വഹിച്ചു.കെ.ഹരീന്ദ്രൻ, വി.നാണു,ഒ.വി.ലത്തീഫ്, ഷാഹിന ഗഫൂർ, എം.ഷഫീക്,വി.വി. അനസ്,സന്ധ്യ കരണ്ടോട്,പി.പ്രമോദ് കുമാർ,മേനിക്കണ്ടി അബ്ദുല്ല,എൻ.പി. സക്കീർ,വി.കെ.റഫീക്, എൻ.കെ.സുരേഷ് ബാബു,അലി കെട്ടിൽ, എന്നിവർ പ്രസംഗിച്ചു. ബസ് പുന:രാരംഭിക്കണം എന്നാവശ്യപ്പെട്ടു  സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി. അധികൃതർക്ക് സംഘടന നിവേദനം നൽകി.

Post a Comment

Previous Post Next Post