ചങ്ങരോത്ത് പഞ്ചായത്തിലെ കൈതേരിമുക്ക് തീരം സംസ്ഥാന ടൂറിസം ഭൂപടത്തിലേക്ക്.

കോഴിക്കോട് ജില്ലയിൽ ചങ്ങാരോത്ത് പഞ്ചായത്തിലെ കൈതേരിമുക്ക് തീരം ഇനി സംസ്ഥാന ടൂറിസം ഭൂപടത്തിൽ ഇടം നേടും.
കുറ്റ്യാടി പുഴയോരത്ത് ചങ്ങരോത്ത് പഞ്ചായത്തിന്റെ അധീനതയിലുള്ള നൂറ് ഏക്കറോളം വരുന്ന പുഴത്തീരമായ കൈതേരി മുക്ക് തീരം വിനോദസഞ്ചാരമേഖലയായി വികസിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു.

കലാസംവിധായകൻ രാജീവ് അഞ്ചലും സംഘവുമാണ് കൈതേരി മുക്ക് വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.  രണ്ടു കിലോ മീറ്റർ ദൈർഘ്യമുള്ള പുറമ്പോക്ക് ഭൂമിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പാർക്കുകൾ, കാരവൻ ടൂറിസം, ഏറുമാടങ്ങൾ, ചെറുകിട കോട്ടേജുകൾ, നാടൻ ഭക്ഷണശാലകൾ, റോപ്പ് വേകൾ, ഊഞ്ഞാലുകൾ, കുതിര സവാരി, വോളിബോൾ- ഫുട്ബോൾ -ടെന്നീസ് കോർട്ടുകൾ എന്നിവ  ഒരുക്കും.

കുറ്റ്യാടി പാലം മുതൽ നിർമാണം പുരോഗമിക്കുന്ന തോട്ടത്താംകണ്ടി പാലംവരെ നീണ്ടു കിടക്കുന്ന പുഴ തീരപ്രദേശമാണ് ടൂറിസം കേന്ദ്രമായി വികസിപ്പിക്കാൻ പോകുന്നത്. പേരാമ്പ്ര എം.എൽ.എ   ടിപി രാമകൃഷ്ണൻ, ചങ്ങാരോത്ത് പഞ്ചായത്ത്‌ പ്രസിഡന്റ് ഉണ്ണി വെങ്ങേരി എന്നിവർ ചേർന്ന് നേരത്തെ സ്ഥലം സന്ദർശനം നടത്തി ടൂറിസം സാധ്യതകൾ പരിശോധഗിച്ചിരുന്നു.

Post a Comment

Previous Post Next Post