കുറ്റ്യാടി: അണ്ണാമല യൂനിവേഴ്സിറ്റിയിൽ നിന്നും സ്റ്റാറ്റിറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ചെറിയകുമ്പളത്തെ സെഡ്. എ.അൻവർ ഷമീമിനെ മലബാർ ഡെവലപ്മെന്റ് ഫോറം കുറ്റ്യാടി ചാപ്റ്റർ അനുമോദിച്ചു.ജമാൽ പാറക്കൽ അധ്യക്ഷത വഹിച്ചു.കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ ഉപഹാരം നൽകി. എ.സി. അബ്ദുൽ മജീദ്,കെ.ഹരീന്ദ്രൻ,വി.വി.അനസ്,സമീർ ഓനിയിൽ,പി.പ്രമോദ് കുമാർ,വി.പി.അൻവർ, കെ.ദിനേശൻ,എൻ.പി. സക്കീർ,എൻ.കെ. സുരേഷ് ബാബു, നബീൽ കണ്ടിയിൽ, പി.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.മേപ്പയ്യൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി പ്രവർത്തിച്ചു വരുന്ന അൻവർ ഷമീം, സജീവ വിദ്യാഭ്യാസ പ്രവർത്തകനും ട്രെയിനറുമാണ്. മലബാർ ഡെവലപ്മെന്റ് ഫോറം,സീ ഗേറ്റ് ട്രെയിനിംഗ് സെന്റർ, ജൂനിയർ ചേമ്പർ തുടങ്ങിയ സംഘടനകളുടെ ഭാരവാഹി കൂടിയാണ്.
Post a Comment