കോഴിക്കോട് : കെ.എസ്.ആർ.ടി.സി.
ബസിൽ അമ്മയോടൊപ്പം യാത്രചെയ്യുകയായിരുന്ന ആറുവയസ്സുകാരിയെ യുവാവ് ഉപദ്രവിച്ചതായി പരാതി.ഞായറാഴ്ച രാത്രി പത്തോടെ തൃശ്ശൂർ
കണ്ണൂർ സൂപ്പർഫാസ്റ്റിലാണ് സംഭവം.
കോഴിക്കോട്ടുനിന്ന് ബസിൽ കയറിയ യുവാവ് ബസ് മുമ്പോട്ടെടുത്ത ഉടനെ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നെന്ന് നടക്കാവ് പോലീസ് പറഞ്ഞു. സംഭവമുണ്ടായ ഉടനെ കുട്ടിയുടെ അമ്മ കണ്ടക്ടറോട്
പരാതി പറഞ്ഞു.
തുടർന്ന് ബസ് നടക്കാവ്സ്റ്റേ ഷനുമുന്നിൽ
നിർത്തുകയായിരുന്നു. സംഭവത്തിൽ നിലന്പൂർ സ്വദേശി ബിജുവിനെ നടക്കാവ് പോലീസ്കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
Post a Comment