കർഷക നേതാവും പത്രപ്രവർത്തകനുമായ തോമസ് മണ്ണൂർ സി.പി.ഐ ആലക്കോട് ലോക്കൽ സെക്രട്ടറി

ആലക്കോട്: നിരവധി കർഷക സമരങ്ങളിലൂടെയും ജയിൽ വാസങ്ങളിലൂടെയും മലയോര മേഖലയിൽ ശ്രദ്ദേയനായി മാറിയ കർഷക നേതാവും പത്രപ്രവർത്തകനുമായ തോമസ് മണ്ണൂർ സി.പി.ഐ. യുടെ ആലക്കോട് ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

മംഗളം  ആലക്കോട് ലേഖകനാണ് 'ആലക്കോട് പ്രസ്സ് ക്ലബ്ബ് ഭാരവാഹിയുമായിരുന്നു.ആലക്കോട്  സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, 

കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് എന്നിങ്ങനെ നിരവധി  സ്ഥാനങ്ങളിൽ  നിലവിലുള്ള  സേവനം തുടരവേയാണ് പുതിയ രാഷ്ട്രീയ ഉത്തരവാദിത്വം കൂടി തോമസിൽ വന്നു ചേരുന്നത്.ഫാ.ജോസ് മണിപ്പാറയ്‌ക്കൊപ്പം ദേശീയ കർഷക രക്ഷാ സമിതിയിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. സമിതിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിലെ സർക്കാർ ഓഫീസുകളിലെ അഴിമതിക്കെതിരായിയും ബ്യൂറോക്രസിയുടെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരായും  നടത്തിയ ദീർഘമായ സമരങ്ങളും ജയിൽ വാസവും തോമസ് മണ്ണൂരിനെ മലയോര മേഖലയിൽ പൊതുരംഗത്ത് ശ്രദ്ദേയനാക്കി.

പുതിയ ഭാരവാഹിത്വം സാമൂഹ്യ സേവനത്തിനുള്ള അംഗീകാരവും അവസരവുമായി താൻ കരുതുന്നതായി തോമസ് മണ്ണൂർ പറഞ്ഞു.

 

Post a Comment

Previous Post Next Post