ഇരിക്കൂർ : ഇരിക്കൂർ നിടുവള്ളൂർ പുഴയിൽ ചൊവ്വാഴ്ച ഉച്ചക്ക് യുവാവിന്റെ ജഡം കണ്ടെത്തി. പുഴയിൽ മീൻ പിടിക്കാൻ പോയ പ്രദേശവാസിയാണ് ബോഡി ആദ്യം കണ്ടത്.
എരുവേശ്ശി സ്വദേശി തേജസിനെയാണ് നിടുവള്ളൂർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റലിലെ ജീവനക്കാരനാണ് തേജസ്. തേജസിന്റെ അവസാന ലൊക്കേഷൻ കുട്ടാവിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തേജസിനെ കാണ്മാനില്ലായെന്ന് അറിയിച്ച് ബന്ധുക്കൾ ഇരിക്കൂർ പോലീസിൽ പരാതി നൽകിയിരുന്നു.
ഇരിക്കൂര് എസ്.ഐ ഷീജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം പരിശോധിക്കുകയും ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Post a Comment