നാദാപുരം : പെരുന്നാൾ തലേന്ന്
കൈയിൽനിന്ന് പടക്കംപൊട്ടി യുവാവിന് പരിക്ക്. പേരോട് പുന്നോളി വഹാബി (32) നാണ് വലതുകൈയിലെ നാലുവിരലുകൾക്ക് സാരമായി പരിക്കേറ്റത്. വഹാബിനെ വിദഗ്ധചികിത്സയ്ക്കായി കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിച്ചു. തിങ്കളാഴ്ച രാത്രി പത്തോടെ വീട്ടിൽനിന്ന് പടക്കംപൊട്ടിക്കുന്നതിനിടെയാണ് അപകടം. പടക്കം കൈയിൽനിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. നാലുവിരലുകൾ മുറിഞ്ഞുവീണു. കോയമ്പത്തൂർ ആശുപത്രിയിൽനിന്ന് ഓപ്പറേഷന് വിധേയമാക്കി.
Post a Comment