കോഴിക്കോട്: കോഴിക്കോട് മാവൂർ ചെറൂപ്പയിൽ വയോധികയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെറൂപ്പ സ്വദേശി ബേബി (80) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ പള്ളിയിൽ പോയ സമയത്താണ് സംഭവമുണ്ടായത്. വീട്ടിലെ ഗ്യാസ് സിലണ്ടർ ലീക്കായി തീപടർന്നാണ് ആപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ദുരൂഹത ഇല്ലെന്നാണ് പ്രാഥമികമായുള്ള വിലയിരുത്തലെന്നും ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട്ട് വയോധിക വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ,ഗ്യാസ് ലീക്കായി തീപടർന്നെതെന്ന് നിഗമനം
Malayoram News
0
Post a Comment