മലങ്കര മാർത്തോമ സഭയെ നവീകരണ സഭയാക്കിയ ക്രിസോസ്റ്റത്തെ കുറിച്ച് എതിർ അഭിപ്രായങ്ങൾ പറയുന്നവരുണ്ടോ എന്ന് അന്വേഷിച്ചാൽ, അന്വേഷിച്ച് അന്വേഷിച്ച് പോകുന്നതല്ലാതെ അങ്ങനെ ഒരു ആളെ കണ്ടെത്തുക ബുദ്ധിമുട്ടാകും.
ഇന്ത്യയിലെ ക്രിസ്ത്യൻ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പ് ആയിരുന്നയാളാണ് ക്രിസോസ്റ്റം. മാരാമൺ കൺവൻഷനെ ജനകീയമാക്കിയതും കൺവൻഷനിലേക്ക് ആളുകളെ ആകർശിച്ചതും ക്രിസോസ്റ്റം തന്നെയാണ്.
ഏഴു പതിറ്റാണ്ടോളം പമ്പ തീരത്തെ കൺവൻഷൻ നടത്തിപ്പിൽ പല വേഷങ്ങളിൽ പല ചുമതലകളിൽ ക്രിസോസ്റ്റം ഉണ്ടായിരുന്നു. പലപ്പോഴും ഇതരമതസ്തർ ക്രിസോസ്റ്റത്തെ കാണാനും കേൾക്കാനുമാണ് മാരമണ്ണിലേക്ക് എത്തിയിരുന്നത്. പ്രായത്തിന്റെ അവശതകളിലും സാമൂഹിക ഇടപെടലുകളിൽ ആയിരുന്നു ശ്രദ്ധ.
സഭ വേദികൾക്ക് പുറത്തും പ്രിയപ്പെട്ടവനായിരുന്നു വലിയ മെത്രാപ്പൊലീത്ത. . എത്ര തപിക്കുന്ന മനസുമായി ക്രിസോസ്റ്റത്തിന്റെ അരമനയിലേക്ക് കയറിയാലും തിരികെ ഇറങ്ങുന്പോൾ ഒരു പുഞ്ചിരിയുണ്ടാകും മനസുകളിൽ എന്നാണ് പൊതുവെ പറയപ്പെടാറുള്ളത്.
ഒരു കൊല്ലത്തിനിപ്പുറവും ആ മനുഷ്യന്റെ കൈയ്യിലെ മിഠായിയുടെ മധുരവും കഴുത്തിലെ നിറമുള്ള മുത്തുമാലയും മരകുരിശും നാവിലെ നർമ്മവും മലയാളിയുടെ മനസിൽ മായാതെ കിടക്കും.
Post a Comment