കാഞ്ഞങ്ങാട്- ബാംഗ്ലൂർ റൂട്ടിൽ KSRTC പുതിയ ബസ് അനുവദിച്ചു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്- ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന KSRTC സൂപ്പർ ഡീലക്സ് ബസ് സ്ഥിരമായി വഴിയിൽ കേടാകുന്ന വാർത്ത കഴിഞ്ഞ ദിവസം മലയോരം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം പ്രസ്തുത റൂട്ടിൽ സർവീസ് നടത്താൻ KSRTC പുതിയ ബസ് കാഞ്ഞങ്ങാട് ഡിപ്പോക്ക് അനുവദിച്ച് കൈമാറി. നോർത്ത് മലബാർ പാസഞ്ചേഴ്സ് ഫോറം, KSRTC കാഞ്ഞങ്ങാട് ഡിപ്പോയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും തുടങ്ങി നിരവധി ആളുകളുടെ ആവശ്യത്തെ തുടർന്നാണ് പുതിയ ബസ് അനുവദിച്ച് നൽകിയത്. ഇനി സുഖ യാത്ര സുരക്ഷിത യാത്രയിലൂടെ മലയോര പ്രദേശത്തെ ആളുകളുടെ യാത്രകൾക്ക് പുതിയ ഉണർവേകും.
നല്ലതായിരിക്കും എത്രയും പെട്ടെന്ന്
ReplyDeletePost a Comment