കുറ്റ്യാടി : കളവുപോയ മൊബൈൽഫോൺ കണ്ടെത്താൻ നടത്തിയ തിരച്ചിലിനിടയിൽ പോലീസിന് കിട്ടിയത് തോക്ക്. മരുതോങ്കര ജാനകിക്കാടിന് സമീപമുള്ള ചെക്കൂറ മലയിലെ വീടിന്റെ ചായ്പിൽനിന്നാണ് ഫോൺ തിരഞ്ഞ പോലീസിന് തോക്ക് കിട്ടിയത്. തുരുമ്പെടുത്ത നിലയിലായിരുന്നു തോക്ക്. കള്ളത്തോക്കാണെന്നാണ് നിഗമനം.പേരാമ്പ്ര സ്റ്റേഷൻ പരിധിയിൽനിന്ന് മോഷണംപോയ ഫോൺ കണ്ടെത്താനാണ് ടവർലൊക്കേഷൻ പരിശോധനയിലൂടെ പേരാമ്പ്ര പോലീസ് ചെക്കൂറ മലയിലെത്തുന്നത്. പലയിടങ്ങളിലും പരിശോധന നടത്തിയശേഷമാണ് കല്യാണി എന്ന സ്ത്രീയുടെ വീട്ടിൽ പോലീസെത്തിയത്. വീട്ടിന് പിറകിലെ ചായ്പിൽ കൂട്ടിയിട്ട ചികരിക്കുള്ളിൽ തിരയുന്നതിനിടയിലാണ് അവിചാരിതമായി തോക്ക് കൈയിൽ കിട്ടുന്നത്. തോക്ക് ബന്ധപ്പെട്ട തൊട്ടിൽപ്പാലം പോലീസിന് കൈമാറിയെങ്കിലും കളവുപോയ മൊബൈൽഫോൺ കണ്ടെത്താനായില്ല. തോക്കിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്ന് തൊട്ടിൽപ്പാലം പോലീസ് പറഞ്ഞു.
ജാനകിക്കാടിന് സമീപം മൊബൈൽഫോൺ തിരഞ്ഞ പോലീസിന് കിട്ടിയത് തോക്ക്
Malayoram News
0
Post a Comment