പെരിങ്ങോം: യുവതിയെ മാനഹാനി വരുത്തുംവിധം കയ്യേറ്റം ചെയ്യുകയും യുവതിയുടെ മകനെ മർദിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി 11 വർഷത്തിനുശേഷം അറസ്റ്റിൽ.
ആലക്കോട് കാപ്പിമലയിലെ വാരിക്കുഴിയിൽ ശ്രീകുമാർ (42) നെയാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. 2012 മാർച്ചിൽ പെരുമ്പടവിലെ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും മകനെ മർദിക്കുകയും ചെയ്തുവെന്ന് കേസിലെ പ്രതിയാണ് ശ്രീകുമാർ, കടംകൊടുത്ത പണം തിരിച്ചു നൽകാനാവശ്യപ്പെട്ട വിരോധത്തിന് മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മാതാവിനെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നത്.
സംഭവത്തിന് ശേഷം മുങ്ങിയ ഇയാളെ ഇതേവരെ പിടികൂടിയിരുന്നില്ല. തമിഴ്നാട്ടിലെ തിരുപ്പൂരിൽ കൊപ്രക്കളത്തിൽ ജോലി ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാന കഴിഞ്ഞ സി.ഐ. പി. സുഭാഷിന്റെ നിർദേശപ്രകാരം എ.എസ്.ഐ. പി.എച്ച്. ഷറഫുദീൻ, സീനിയർ സി. പി.ഒ. സി. പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Post a Comment