ആലക്കോട്: തലശ്ശേരി ബിഷപ്പിന്റെ ബിജെപി അനുകൂല പ്രസ്താവനയെ വിരട്ടിയൊതുക്കാൻ ശ്രമിച്ചിട്ടും അത് ഫലപ്രദമാകാതെ വന്നതോടെ സർക്കാർ അനുരഞ്ജന പാതയിൽ. ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ റബർ കർഷകരുടെ രോഷം ശമിപ്പിക്കാൻ വേണ്ടി സബ്‌സിഡി അനുവദിച്ചു.
റബ്ബർ ഉൽപ്പാദന സബ്‌സിഡിയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. കുടിശ്ശികയുള്ള 23.45 കോടി രൂപയാണ് അനുവദിച്ചതോടെ കർഷകരുടെ അക്കൗണ്ടിലേക്ക് പണം എത്തിതുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ നാലു മാസത്തിലേറെയായി മുടങ്ങിക്കിടന്ന തുകയാണ് കർഷകരുടെ അക്കൗണ്ടിലേക്ക് എത്തിത്തുടങ്ങിയത്. ബിഷപ്പിന്റെ ഒറ്റ പ്രസ്താവന കൊണ്ട് അതിന് സാധിച്ചു എന്നത് രാഷ്ട്രീയ മുന്നണികൾ വിഷയത്തിൽ എത്രത്തോളം പ്രതിരോധത്തിലായിരുന്നു എന്നതിന്റെയും തെളിവായി മാറി.
റബ്ബറിന് വില നൽകുന്നവർക്ക് വോട്ട് എന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താന ഗുണം ചെയ്‌തെന്നാണ് കത്തോലിക്ക കോൺഗ്രസും പ്രതികരിച്ചത്.എന്താണോ ബിഷപ്പ് ആഗ്രഹിച്ചത് അത് നടപ്പിലാക്കി.
250 രൂപ നൽകാമെന്നതായിരുന്നു എൽഡിഎഫിന്‌റെ വാഗ്ദാനം. അത് പാലിക്കാൻ സർക്കാറിന് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സർക്കാർ കുടിശ്ശിക തീർത്തത്. ഇപ്പോൾ കർഷകർക്ക് 140 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇതിനിടെയാണ് ബിഷപ്പിന്റെ പ്രസ്താവന പുറത്തുവന്നതും.
Post a Comment