കുറ്റിക്കോൽ: കുറ്റിക്കോലിനടുത്ത് ഭീമാകാരനായ രാജവെമ്പാലയെ അതിസാഹസികമായി നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി.
ഫോറെസ്റ്റ് ടീം അംഗമായ രാജുവും നാട്ടുകാരായ സന്തോഷ് ഉദുമ, പിന്നെ സന്തോഷ് അരുമന, ലിജോ പ്രധീഷ്, ബോബൻ, മണി, ടെൻസ് കോടിക്കാട്ട്, മുരളി, പീറ്റർ എന്നിവരും ചേർന്നാണ് അതിസാഹസികമായി പിടികൂടിയത്.
മരത്തിൽ ചുറ്റിപ്പടഞ്ഞ നിലയിൽ ആദ്യം കാണപ്പെട്ട രാജവെമ്പാലയെ കീഴടക്കുവാ എന്നുള്ളത് ഏറെ സാഹസികത നിറഞ്ഞതായിരുന്നു. വളരെ നീളമേറിയതും മാരകവിഷം ഉള്ളതുമായ രാജവെമ്പാലയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കീഴടക്കാൻ ആയത്.
തങ്ങളുടെ ജീവൻ പോലും വകവെക്കാതെ നാടിനും നാട്ടുകാർക്കും വേണ്ടി അതിസാഹസികമായി മുന്നോട്ടുവന്ന് രാജവെമ്പാല പിടികൂടിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനും നാട്ടുകാർക്കും കുറ്റിലെ വിവിധ മേഖലകളിൽ നിന്നും അഭിനന്ദനങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. നാടിന് മൊത്തത്തിൽ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ മുന്നിട്ട് വരുന്ന ഇതുപോലുള്ള ചെറുപ്പക്കാരാണ് കുറ്റിക്കോലിന്റെ ശക്തി എന്ന് പഞ്ചായത്ത് പ്രതിനിധികൾ പ്രതികരിച്ചു.
ഇതുവരെ കുറ്റിക്കോലിൽ നിന്നും പിടിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഏറ്റവും വലുപ്പമേറിയ രാജവെമ്പാല ആണ് ഇത് എന്ന് നാട്ടുകാർ പറയുന്നു.
Post a Comment