തേർത്തല്ലി: മേരിഗിരി ഹയർസെക്കൻഡറി സ്കൂളിൽ 1989-90 വർഷം SSLC ബാച്ച് വിദ്യാർത്ഥികളായിരുന്നവരുടെ “ചങ്ങാതിക്കൂട്ടം”മെന്ന കൂട്ടായ്മയുടെ മൂന്നാമത് വാർഷികം ഓൺലൈനായി വിവിധ കലാപരിപാടികളോടെ നടത്തി.
ശ്രീമതി. ഗീതകുമാരിയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ശ്രീ. ജോസഫ് കെ. എ അധ്യക്ഷത വഹിക്കുകയും ശ്രീ. തോമസ് ഐസക് ഉദ്ഘാടനം നിർവഹിക്കുകയും, ശ്രീ മാത്യു എം.സി.സ്വാഗത പ്രസംഗവും, ശ്രീ. സലിൻകുമാർ, ഫാ. ബിജോയ്, ശ്രീ.ജയ്സൺ വി ജോസ്, ശ്രീമതി.ലളിത പിലാങ്കു എന്നിവർ ആശംസ പ്രസംഗം നടത്തി.
തുടർന്ന് ഫാ.ടോമി പള്ളിപ്പുറം, സജി തോമസ്, ശ്രീജ സുമിത്രൻ, സിസ്റ്റർ.ജലജ, ഗീത കുമാരി, റോസ്മേരി സണ്ണി, ആയിഷ, ചിൻസു ജോസഫ്, ചിഞ്ചു ജോസഫ്, കീർത്തന സുമിത്രൻ, കീർത്തി സുമിത്രൻ, ആതിര മുരളീധരൻ, അമല ജോസ്, അഞ്ജിത നമ്പ്യാർ, മിനി ജെയിംസ്, നന്ദ ഗോപൻ, ഷൈനി ജോസഫ്, ആഷ്ന ഷൈൻ, ജോയൽ, ജെറിൻ, റാണി ജയ്സൺ, നേഹ ജയ്സൺ, മണിക്കുട്ടി, സിയ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ശ്രീമതി. ആൻസി സോണിയുടെ നന്ദിപ്രസംഗത്തിനു ശേഷം, ശ്രീമതി.ബിന്ദു മാത്യുവിന്റെ ദേശീയ ഗാനാലാപനത്തോടെ പരുപാടികൾ അവസാനിച്ചു.
Post a Comment