ആലക്കോട് വൻ കഞ്ചാവ് വേട്ട❗️ഒറ്റത്തയി സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ 🔰⭕️


ആലക്കോട്: ആലക്കോട് വൻ കഞ്ചാവ് വേട്ട. രണ്ടു യുവാക്കൾ പിടിയിൽ. ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെ ആലക്കോട് പോലീസും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി ആലക്കോട് നടത്തിയ വാഹന പരിശോധനയിലാണ് 4 കിലോയോളം കഞ്ചാവുമായി ഒറ്റത്തെ സ്വദേശികളായ അലക്സ് ഡോമിനിക്(23), വിമലേഷ് സുനിൽ (20) എന്നിവർ പിടിയിലായത്.

പ്രതികൾ സഞ്ചരിച്ച KL 04 AL 4690 നമ്പർ മോട്ടോർ സൈക്കിളും പോലീസ് പിടിച്ചെടുത്തു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലത എം ഐ പി എസിനു കിട്ടിയ രഹസ്യ വിവര പ്രകാരം നർകോട്ടിക് സെൽ ഡി വൈ എസ് പി വി. രമേശന്റെ മേൽ നോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

മംഗലാപുരം ഭാഗത്തു നിന്നും കഞ്ചാവ് കൊണ്ട് വന്നു നാട്ടിൽ വിൽപ്പന നടത്താറാണ് പ്രതികളുടെ പതിവ്. ആലക്കോട് എസ് ഐ വിജേഷ്. പി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാകേഷ്, ഗിരീഷ് കുമാർ, കോളിൻ ഫിലിപ്പ് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post