വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് യുവതിയെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ വിദ്യയും താനും മദ്യപിക്കുകയായിരുന്നെന്നും വൈകിട്ട് ശുചിമുറിയില്‍ കയറിയപ്പോള്‍ തെന്നിവീണ് തലയിടിച്ചതാണെന്നുമാണ് പ്രശാന്ത് പോലീസിൽ മൊഴി നല്‍കിയത്. എന്നാല്‍ മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന ആരോപണവുമായി അച്ഛന് ഗോപന് രംഗത്തെത്തുകയായിരുന്നു
മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട ചില കേസുകളില്‍ പ്രശാന്ത് പ്രതിയാണെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ എന്നും പോലീസ് പറഞ്ഞു.
പത്ത് വര്‍ഷം മുമ്പാണ് വിദ്യയും പ്രശാന്തും വിവാഹിതരായത്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നും ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ടെന്നുമാണ് വിവരം.
Post a Comment