കാണാതായ ഭർതൃമതിയും കുട്ടികളും ക്രിമിനൽക്കേസ് പ്രതിക്കൊപ്പം പിടിയിൽ : ഞെട്ടിക്കുന്ന സംഭവം നമ്മുടെ കണ്ണൂർ ജില്ലയിൽ 🔰⭕️


പ​ഴ​യ​ങ്ങാ​ടി: ക​ണ്ണ​പു​രം പു​ഞ്ച​വ​യ​ലി​ലെ ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ​യും ര​ണ്ട് കു​ട്ടി​ക​ളെ​യും കാ​മു​ക​നോ​ടൊ​പ്പം ത​മി​ഴ്നാ​ട് സേ​ല​ത്ത് നി​ന്ന് പി​ടി​കൂ​ടി. നീ​ലേ​ശ്വ​രം കാ​ഞ്ഞി​ര​പ്പൊ​യി​ൽ സ്വ​ദേ​ശി​യാ​യ അ​ശോ​ക​ന്‍റെ (46) ഒ​പ്പ​മാ​ണ് യു​വ​തി കു​ട്ടി​ക​ളെ​യും കൂ​ട്ടി ഒ​ളി​ച്ചോ​ടി​യ​ത്.

നീ​ലേ​ശ്വ​രം, ഹോ​സ്ദു​ർ​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​ഞ്ച് ക്രി​മി​ന​ൽ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ശോ​ക​ന് വേ​ണ്ടി ഹോ​സ്ദു​ർ​ഗ് പോ​ലീ​സും ക​ണ്ണ​പു​രം പോ​ലീ​സും സം​യു​ക്ത​മാ​യി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ സേ​ല​ത്തി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഹോ​സ്ദു​ർ​ഗ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഹോ​സ്ദു​ർ​ഗ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചു വാ​റ​ണ്ട് പ്ര​തി​യാ​ണ് അ​ശോ​ക​ൻ.

പു​ഞ്ച​വ​യ​ലി​ലെ 27 കാ​രി​യും ര​ണ്ട് കു​ട്ടി​ക​ളു​മാ​ണ് അ​ശോ​ക​നൊ​പ്പം നാ​ടു​വി​ട്ട​ത്. ന​വ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് യു​വ​തി അ​ശോ​ക​നു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത്.

ക​ണ്ണൂ​രി​ൽ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് പ​ഠി​ക്കു​ന്ന യു​വ​തി കോ​ഴ്സ് പൂ​ർ​ത്തി​യാ​യെ​ന്നും സെ​ന്‍റ് ഓ​ഫ് ആ​ണെ​ന്നും പ​റ​ഞ്ഞാ​ണ് കു​ട്ടി​ക​ളു​മാ​യി വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്.

ഏ​റെ വൈ​കി​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നാ​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കി​ട​പ്പു​മു​റി​യി​ൽ നി​ന്ന് കാ​മു​ക​നോ​ടൊ​പ്പം പോ​കു​ന്ന​താ​യി കാ​ണി​ച്ച് കു​റി​പ്പ് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ക​ണ്ണ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Post a Comment

Previous Post Next Post