പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​ക​യും ചെ​യ്ത യു​വാ​വ് അറസ്റ്റിൽ - സംഭവം തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ 🔰⭕️


ത​ളി​പ്പ​റ​മ്പ്
: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. മൊ​റാ​ഴ സ്വ​ദേ​ശി പി. ​സ​ന്ദീ​പി​നെ​യാ​ണ്(35) ത​ളി​പ്പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി. ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ടി. ​ഗോ​വി​ന്ദ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.

2022 ഫെ​ബ്രു​വ​രി മു​ത​ൽ 2023 ജൂ​ൺ 23 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ പ​ല​പ്പോ​ഴാ​യി ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പി​റ​കേ ന​ട​ന്ന് ശ​ല്യം ചെ​യ്യു​ക​യും ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് പ​രാ​തി.

ക​ട​യി​ൽ പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Post a Comment

Previous Post Next Post