മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേർസ് ( ക്യാപ്സ് ) കണ്ണൂർ ജില്ലാ ചാപ്റ്റർ പ്രതിഷേധം രേഖപെടുത്തി. രാജ്യം എല്ലാ മേഖലയിലും മുന്നേറുമ്പോൾ ഇത്തരത്തിലുള്ള ഗോത്ര വംശീയ കലാപങ്ങൾ എത്രയും വേഗം തന്നെ നിയന്ത്രിക്കേണ്ടതായിരുന്നു എന്നും റിലീഫ് ക്യാമ്പുകളിലും മറ്റും താമസിക്കുന്ന പ്രദേശ വാസികളുടെ പുനരധിവാസതിനായി സംസ്ഥാന കേന്ദ്രസർക്കാരുകൾ മുൻകൈ എടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പുനരധിവാസം പൂർത്തിയാക്കണമെന്ന് ക്യാപ്സ് കണ്ണൂർ ജില്ലാ ചാപ്റ്റർ ഭാരവാഹികൾ പറഞ്ഞു.
മണിപൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടന്ന അതിക്രമം ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയ്ക്കേറ്റ അപമാനമാണന്നും സംസ്ഥാന സർക്കാരിന്റെ പക്ഷപാതപരമായ സമീപനമാണ് ഇത്രയും വലിയ അക്രമത്തിലേക്ക് മണിപൂരിനെ എത്തിച്ചതെന്നും പറഞ്ഞു.
ക്യാപ്സ് കണ്ണൂർ ജില്ലാ ജനറൽ ബോഡി മീറ്റിംഗ് ചാലോട് മലബാർ കോളേജിൽ വെച്ച് നടന്നു. സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി ബ്രദർ ജോസഫ് ചാരുപ്ലാക്കലിന്റെയും റീജിയനൽ ജോയിന്റ് സെക്രട്ടറി ഫാ. സോജൻ പനച്ചിക്കലിന്റെയും നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അഡ്വക്കറ്റ് തസ്ലീന ടി വി പി പ്രസിഡന്റ് ആയും മലബാർ കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി സേവ്യർകുട്ടി ഫ്രാൻസിസ് സെക്രട്ടറിയായും മുൻ ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം സിസിലി ജെയിംസ് ട്രഷറർ ആയും, കിഷോർ ലാൽ ടി വൈസ് പ്രസിഡന്റ് ആയും റോസ്മേരി ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ഗോപി എം, ശ്രീജേഷ്, , ഹണി വിപിൻ, ഹരി തുടങ്ങിയവർ പ്രസംഗിച്ചു
Post a Comment