ആലക്കോട് സ്വദേശി അജിനോറ അക്കാദമിയുടെ ഡയറക്ടർ നോർവിൻ ലൂക്കോസ് നിര്യാതനായി 🔰⭕️ RIP


ആലക്കോട്
: ആലക്കോട് കൊട്ടയാട് കവലയ്ക്ക് സമീപം താമസിക്കുന്ന പുഞ്ചത്തറപ്പേൽ നോർവിൻ ലൂക്കോസ് നിര്യാതനായി.അജിനോറ അക്കാദമിയുടെ ഡയറക്ടർ ആയിരുന്നു 

സംസ്‌കാരം നാളെ രാവിലെ പത്തിന് ആലക്കോട് ഫൊറോന ചര്‍ച്ചില്‍. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് കുറച്ചുകാലമായി കിടപ്പിലായിരുന്നു.

മാംഗ്‌ളൂര്‍ മണിപ്പാല്‍ ഹോസ്പിറ്റലില്‍നിന്ന് എംഎസ്‌സി നഴ്‌സിംഗ് പാസായ ശേഷം ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി സേവനമനുഷ്ടിച്ചു. പിന്നീട് രണ്ടു സഹപാഠികള്‍ക്കൊപ്പം അജിനോറ അക്കാദമിക്ക് രൂപം നല്‍കി.

വളരെ മികച്ച സംഘടനാമികവും ഊർജ്ജസ്വലതയും കൊണ്ട് അജിനോറ അക്കാദമിയെ ഉയരങ്ങളിൽ എത്തിക്കുനയത്തിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്.

ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ ലൂക്കോസിന്റെയും ഫാര്‍മസിസ്റ്റായ ഫില്‍സിയുടെയും മകനാണ്.

ഭാര്യ: ആരതി (നഴ്‌സ്).
മകള്‍: സെറാഫിന്‍.
സഹോദരങ്ങള്‍: നോബിള്‍, നോയല്‍.

ആദരാഞ്ജലികൾ 🌹

Post a Comment

Previous Post Next Post