എഞ്ചിന്‍ ഓഫ് ചെയ്തതിന് ശേഷം മാത്രമെ മിക്കവരും കാറില്‍ ഇന്ധനം നിറയ്ക്കാറ്. എഞ്ചിന്‍ നിര്‍ത്താതെ ഇന്ധനം നിറയ്ക്കുന്നത് തെറ്റാണെന്നാണ് പൊതുധാരണ. എന്നാല്‍ എഞ്ചിന്‍ ഓഫ് ചെയ്യാതെ കാറില്‍ ഇന്ധനം നിറയ്ക്കുന്നവരുമുണ്ട് കൂട്ടത്തില്‍.കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് നില്‍ക്കവെ ഇന്ധനം നിറച്ചിട്ട് ഇതുവരെയും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നാണ് ഇക്കൂട്ടരുടെ വാദം.
ഇതില്‍ ഏതാണ് ശരിയായ നടപടി — എഞ്ചിന്‍ ഓഫ് ചെയ്ത് ഇന്ധനം നിറയ്ക്കുന്നതോ?, എഞ്ചിന്‍ ഓഫ് ചെയ്യാതെ നിറയ്ക്കുന്നതോ?കാറില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്യുന്നതാണ് ഉത്തമം.
എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍ അപകട സാധ്യത കൂടുതലാണ്. അചേതന വൈദ്യുതി (Static Electricity) മുന്‍നിര്‍ത്തിയാണ് ഇന്ധനം നിറയ്ക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ ഓഫ് ചെയ്യണമെന്ന് പറയുന്നത്. സാധ്യത വിരളമെങ്കിലും അചേതന വൈദ്യുതി അപകടങ്ങള്‍ സൃഷ്ടിക്കാം.
അചേതന വൈദ്യുതിയില്‍ നിന്നുള്ള തീപ്പൊരിയാണ് ഈ അവസരത്തില്‍ വില്ലന്മാരാവുക. തീപ്പൊരി ഇന്ധനവാതകങ്ങളിലേക്ക് കത്തിപ്പടരും. ഇതു വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. അതിനാല്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ ഓഫ് ചെയ്യുന്നതാണ് ശരിയായ നടപടി.
Post a Comment