ഡീസല്‍ ടാങ്കില്‍ പെട്രോള്‍❓ അറിയാതെ പോകരുത് ഇക്കാര്യങ്ങള്‍ 🔰⭕

 

കാറില്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ എന്താണ് സംഭവിക്കുക? പലര്‍ക്കും സംശയമുണ്ട് ഇക്കാര്യത്തില്‍. പെട്രോളിന് പകരം ഡീസല്‍ അല്ലെങ്കില്‍ ഡീസലിന് പകരം പെട്രോള്‍ നിറയ്ക്കുന്നത് ഗുരുതര എഞ്ചിന്‍ തകരാറിന് വഴിവെക്കുമെന്ന് പ്രത്യേക പറയേണ്ടതില്ല.എന്നാല്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ ഉടനടി ചെയ്യേണ്ടത് എന്താണെന്ന കാര്യത്തില്‍ പലര്‍ക്കും വലിയ ധാരണയുണ്ടാകാറില്ല. തെറ്റായ ഇന്ധനം നിറച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇങ്ങനെ:

🚗കാര്‍ സ്റ്റാര്‍ട്ട് ചെയ്യരുത്:

ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യരുത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്താല്‍ മാത്രമെ ഇന്ധന ടാങ്കില്‍ നിന്നും ഇന്ധനം എഞ്ചിനില്‍ എത്തുകയുള്ളു. ചില കാറുകളില്‍ ഇന്ധനം എഞ്ചിനിലേക്ക് സ്റ്റാര്‍ട്ട് ചെയ്യണമെന്നില്ല, ഇഗ്‌നീഷനില്‍ താക്കോല്‍ ഇട്ടാല്‍ മാത്രം മതി. അതുകൊണ്ടു ഈ അവസരത്തില്‍ ഇഗ്‌നീഷനില്‍ നിന്നും താക്കോല്‍ അടിയന്തരമായി ഊരാന്‍ പ്രത്യേകം ഓര്‍ക്കണം.

🚗കാര്‍ ഓടിച്ചു നീങ്ങിയെങ്കില്‍:

ഇന്ധനം നിറച്ചതിന് പിന്നാലെയാണ് മിക്കവരും അബദ്ധം തിരിച്ചറിയാറ്. എന്നാല്‍ കാര്‍ ഡ്രൈവ് ചെയ്ത് മുന്നോട്ട് നീങ്ങിയതിന് ശേഷമാണ് ഇക്കാര്യം ശ്രദ്ധിക്കുന്നതെങ്കിലോ? ഉടനടി കാര്‍ സുരക്ഷിതമായി നിര്‍ത്തി ഇഗ്‌നീഷനില്‍ നിന്നും താക്കോല്‍ ഊരി മാറ്റുകയാണ് ഈ അവസരത്തില്‍ ചെയ്യേണ്ടത്.

അസ്വാഭാവികമായ അക്സിലറേഷന്‍, മിസിംഗ്, എക്സ്ഹോസ്റ്റില്‍ നിന്നുമുള്ള അധിക പുക പോലുള്ള അപ്രതീക്ഷിത ലക്ഷണങ്ങള്‍ തെറ്റായ ഇന്ധനം നിറച്ചതിലേക്കുള്ള സൂചനകളാണ്.

ഡീസല്‍ എഞ്ചിനില്‍ പെട്രോള്‍ നിറയ്ക്കുന്നതാണ് ഏറെ ഗുരുതരം. ഡീസല്‍ എഞ്ചിനില്‍ ഇന്ധനം തന്നെയാണ് നിര്‍ണായക ഘടകങ്ങള്‍ക്ക് ലൂബ്രിക്കേഷന്‍ നല്‍കാറ്. ഡീസല്‍ എഞ്ചിന് ആവശ്യമായ ലൂബ്രിക്കേഷന്‍ നല്‍കാന്‍ പെട്രോളിന് സാധിക്കില്ല.മാത്രമല്ല, പെട്രോളും ഡീസലും കൂടിക്കലരുന്നതിനും ഇതു വഴിതെളിക്കും. അതിനാല്‍ ടാങ്കില്‍ നിന്നും എഞ്ചിനില്‍ എത്തുമ്പോഴേക്കും ഇന്ധനം 'കോക്ടെയില്‍' പരുവമായി മാറും.സാധാരണ കുറഞ്ഞ അളവില്‍ തെറ്റായ ഇന്ധനം ടാങ്കിനുള്ളില്‍ എത്തിയാലും ഒരുപരിധി വരെ എഞ്ചിനെ ബാധിക്കില്ല. അതായത് ഡീസല്‍ ടാങ്കിനുള്ളില്‍ ഒരല്‍പം പെട്രോള്‍ കടന്നാല്‍ ഉടനടി കൂടിയ അളവില്‍ ഡീസല്‍ നിറയ്ക്കണമെന്ന് മാത്രം.

Post a Comment

Previous Post Next Post