ഏഴ് ഘട്ടങ്ങളിലായി ഏപ്രില്‍, മെയ് മാസങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് നടക്കും. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 26ന് വെള്ളിയാഴ്ചയാണ് കേരളത്തിൽ നടക്കുക. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടക്കും.
തിരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വോട്ട് ചെയ്യാനായി കാത്തിരിക്കുന്നവര്‍ക്ക് നിങ്ങളുടെ പേരും തിരഞ്ഞെടുപ്പ് മണ്ഡലവും ഓണ്‍ലൈനായി പരിശോധിക്കാം. വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ ലഭിച്ചവര്‍ക്ക് വളരെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ വഴി നിങ്ങളുടെ സമ്മതിദാന അവകാശം കണ്ടെത്താം.
'നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍' എന്ന ഔദ്യോഗിക വെബ്സൈറ്റിലാണ് വിവരങ്ങള്‍ ലഭ്യമാകുക.
https://voters.eci.gov.in/ എന്ന വെബ്സൈറ്റില്‍ കയറി പ്രധാന പേജില്‍ 'തിരഞ്ഞെടുപ്പ് റോള്‍' എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
പ്രധാന പേജില്‍ 'തിരഞ്ഞെടുപ്പ് റോള്‍' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് തുറന്നുവരുന്ന പേജില്‍ പേര്, പിതാവിന്റെ പേര്, വയസ്, ജനന തീയതി, ലിംഗഭേദം, സംസ്ഥാനം, ജില്ല എന്നിവ രേഖപ്പെടുത്തിയാല്‍ വിവരങ്ങള്‍ കണ്ടത്തൊന്‍ സാധിക്കും.
▪️➖➖➖➖➖➖➖▪️
Post a Comment