സംസ്ഥാനത്തെ മുൻഗണന വിഭാഗം റേഷൻ കാർഡുകളിലെ അംഗങ്ങളുടെ E KYC അപ്ഡേഷനുമായി ബന്ധപ്പെട്ടുള്ള പൊതുവായ സംശയങ്ങൾ....
അവയ്ക്കുള്ള മറുപടി.
1) ഏതൊക്കെ കാർഡുകളിലെ അംഗങ്ങൾ ആണ് KYC അപ്‌ഡേഷൻ ചെയ്യേണ്ടത്?
മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്ന AAY (മഞ്ഞ), PHH (പിങ്ക്) കാർഡുകളിലെ അംഗങ്ങൾ ആണ് അപ്‌ഡേഷൻ ചെയ്യേണ്ടത്.
2) എല്ലാ അംഗങ്ങളും അപ്‌ഡേഷൻ ചെയ്യേണ്ടതുണ്ടോ?
എല്ലാ അംഗങ്ങളും അപ്‌ഡേഷൻ ചെയ്യണം.
3) ഏതു റേഷൻ കടയിൽ ആണ് അപ്‌ഡേഷൻ ചെയ്യേണ്ടത്?
സംസ്ഥാനത്തെ ഏതു റേഷൻ കടയിലും അപ്‌ഡേഷൻ ചെയ്യാം.
4) എല്ലാ അംഗങ്ങളും ഒരേ കടയിൽ ഒരേ സമയം എത്തി അപ്‌ഡേഷൻ ചെയ്യേണ്ടതുണ്ടോ?
ഇല്ല. ഒരുമിച്ചു എത്തി ചെയ്യണമെന്നോ ഒരേ കടയിൽ ചെയ്യണമെന്നോ നിർബന്ധമില്ല.
5) എന്തൊക്കെ രേഖകൾ കയ്യിൽ കരുതണം?
അപ്‌ഡേഷൻ ചെയ്യുന്ന ആളിന്റെ ആധാർ കാർഡും ( ആധാർ നമ്പർ ), ആൾ ഉൾപ്പെടുന്ന റേഷൻ കാർഡിന്റെ ശരിയായ 10 അക്ക നമ്പറും മതിയാവും.
6) കിടപ്പു രോഗികൾ, റേഷൻ കടയിലോ ക്യാമ്പിലോ എത്താൻ കഴിയാത്ത പ്രായമുള്ളവർ എന്നിവരുടെ അപ്ഡേഷൻ എങ്ങിനെ നടത്തും?
ഇതു സംബന്ധിച്ച സർക്കാർ മാർഗനിർദേശം ഉടൻ ഉണ്ടാവും.
7) ആധാർ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികൾ, വിരലടയാളം പതിയാത്തവർ എന്നിവർ എങ്ങിനെ അപ്ഡേറ്റു ചെയ്യും?
മാർഗ നിർദേശം ആയിട്ടില്ല.
8) പഠനാവശ്യങ്ങൾക്കും, ജോലിക്കുമായി കേരളത്തിന് പുറത്തു പോയിട്ടുള്ളവർക്ക് അപ്‌ഡേഷന് സമയം നീട്ടി കിട്ടുമോ?
നിലവിൽ 2024 മാർച്ച് 31 വരെ മാത്രമാണ് കേന്ദ്ര സർക്കാർ അപ്‌ഡേഷന് സമയം അനുവദിച്ചിട്ടുള്ളത്.
9) നീല, വെള്ള കാർഡുകാർ അപ്‌ഡേഷൻ നടത്തേണ്ടതുണ്ടോ?
ഇല്ല.
10)സപ്ലൈ ഓഫീസിലോ അക്ഷയ കേന്ദ്രത്തിലോ അപ്‌ഡേഷൻ നടത്താൻ കഴിയുമോ?
ഇല്ല. E - പോസ് മെഷീനിൽ മാത്രമേ നിലവിൽ അപ്‌ഡേഷൻ സൗകര്യം ഉള്ളു.
▪️➖➖➖➖➖➖➖▪️
𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬
Post a Comment