18-ാം വയസിൽ വീട്ടിലെ ഡ്രൈവർക്കൊപ്പം നാടുവിട്ടു❓തിരിച്ചെത്തി MBBS പഠനം; പിന്നീട് വിവാഹവും ഡിവോഴ്സും: ശ്രീക്കുട്ടിക്കെതിരെ നാട്ടുകാർ ⚠️🛑Sreekutty


മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ കാർകയറ്റി കൊന്ന സംഭവത്തിൽ പ്രതി ഡോ. ശ്രീക്കുട്ടിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ. നെയ്യാറ്റിൻകര വഴുതുർ സ്വദേശി ഷാജിയുടെ മകളാണ് ശ്രീക്കുട്ടി. 

തൊഴുക്കലിലാണ് ഇവർ താമസിക്കുന്നതെന്നാണ് സൂചന. 18-ാം വയസിൽ വീട്ടിലെ ഡ്രൈവറും കുതിര ട്രെയിനറുമായിരുന്നു യുവാവിനാെപ്പം ശ്രീക്കുട്ടി നാടുവിട്ടിരുന്നുവെന്നും പിന്നീട് ചെന്നൈയിൽ നിന്ന് തിരികെ കൊണ്ടുവന്നും നാട്ടുകാർ പറഞ്ഞു. ഇതിന് ശേഷമാണ് കോയമ്പത്തൂരിൽ MBBS പഠിക്കാൻ പോകുന്നത്.

ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും ഒരു വർഷം പോലും ആ ബന്ധം നീണ്ടില്ല. തുടർന്നാണ് കരുനാ​ഗപള്ളിയിലെ സ്വകാര്യാശുപത്രിയിൽ ജോലിക്ക് പോകുന്നത്. ബൈക്കടക്കം ഓടിക്കാനറിയുന്ന ശ്രീക്കുട്ടിയുടെ രണ്ട് ഇരുചക്ര വാഹനങ്ങളും അജ്മൽ കൊണ്ടുപോയെന്നാണ് മാതാവ് സുരഭി പറയുന്നത്. ശ്രീക്കുട്ടി പതിവായി ലഹരി ഉപയോ​ഗിക്കാറുണ്ടായിരുന്നുവെന്നാണ് ആരോപണം.

ഇരുവരും അപകട സമയത്ത് ഉപയോ​ഗിച്ചിരുന്നത് രാസ ലഹരിയാണോ എന്ന കാര്യത്തിലും സംശയം ഉയർന്നിട്ടുണ്ട്. അഞ്ചുപവന്റെ ബ്രേസ് ലെറ്റ്, അഞ്ച് പവന്റെ കൊലുസ്, മൂന്നരപവന്റെ മാല കമ്മൽ, രണ്ട് മോതിരം എന്നിവയെല്ലാം മകൾക്കുണ്ടായിരുന്നുവെന്നും ഇതല്ലൊം അജ്മൽ കൊണ്ടുപോയെന്നും മാതാവ് സുരഭി പറയുന്നു.






Post a Comment

Previous Post Next Post