അച്ചാറുകൾ പൊതുവേ ഇഷ്ടമില്ലാത്തവർക്കും മീൻ അച്ചാറിനോട് ഒരു പ്രത്യേക താത്പര്യമുണ്ട്. വായിൽ വെള്ളമൂറുന്ന രുചിയിൽ ചൂര മീൻ അച്ചാറിട്ടെടുക്കാം. ചോറിനൊപ്പം കഴിക്കാൻ ഉഗ്രൻ കോമ്പിനേഷനാണിത്.
📮ചേരുവകൾ
. ചൂര (ചെറുതായി മുറിച്ചത്-1 കിലോ
. കുരുമുളകുപൊടി- 1/2 സ്പൂൺ
. മുളകുപൊടി- 3 സ്പൂൺ
. മഞ്ഞൾപൊടി- 1/2 സ്പൂൺ
• വെളിച്ചെണ്ണ- 1/2 കപ്പ്
. ഉപ്പ് - പാകത്തിന്
. ഇഞ്ചി (ചെറുതായി അരിഞ്ഞത്)- കാൽ കപ്പ്
. വെളുത്തുള്ളി - അരകപ്പ്
. പച്ചമുളക് - 6 എണ്ണം
. വിനാഗിരി- ആവശ്യത്തിന്
• കറിവേപ്പില-3 തണ്ട്
📮പാചക രീതിയിലേയ്ക്ക്
മീൻ വൃത്തിയാക്കിയശേഷം ചെറുതായി കഷ്ണങ്ങളാക്കുക. വെള്ളം നന്നായി കളഞ്ഞെടുക്കണം. ശേഷം ഇതിലേയ്ക്ക് കുരുമുളകുപൊടി, മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് കുറച്ച് സമയം വെയ്ക്കുക. ഇത് വെളിച്ചെണ്ണയിൽ ചെറുതീയിൽ വറുത്തെടുത്ത് മാറ്റിവെയ്ക്കണം.
ശേഷം ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായിവരുമ്പോൾ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ മൂപ്പിച്ചെടുക്കണം. അതിലേക്കു വിനാഗിരിയൊഴിച്ച് ബാക്കി മുളകുപൊടിയും അല്പം ഉപ്പും കറിവേപ്പിലയും ചേർത്ത്, വറുത്തുകോരിവെച്ച മീനും ചേർത്തു ചെറുതീയിൽ വേവിക്കാം. വെന്തുവരുമ്പോൾ തീയണക്കാം
തണുത്ത് കഴിയുമ്പോൾ അതിലേക്കു കുറച്ച് വിനാഗിരി കൂടി ചേർത്തു ഈർപ്പമില്ലാത്ത, തുടച്ചു വൃത്തിയാക്കിയ കുപ്പിയിൽ അടച്ചുവെച്ച് രണ്ടുദിവസത്തിന് ശേഷം ഉപയോഗിച്ചുതുടങ്ങാം.
Post a Comment