ഏതു ജീവി ആണ് മനുഷ്യരെ ഏറ്റവും കൂടുതൽ കൊല്ലുന്നതു ?


ചിലർ പറയും പാമ്പ് എന്ന്. ചിലർ പറയും മനുഷ്യർതന്നെ എന്ന്.

എന്നാൽ അങ്ങനെ അല്ല..

പാമ്പുകടിയേറ്റ് വർഷത്തിൽ 50,000 പേർ മരിക്കുന്നുണ്ട്.

അതിന്റെ 10 ഇരട്ടി ആളുകൾ.. അതായതു 5 ലക്ഷംപേർ മനുഷ്യർ കാരണംതന്നെ മരിക്കുന്നു. എന്നാൽ അതിനും ഇരട്ടി ആളുകൾ.. ഏതാണ്ട് 10 ലക്ഷംപേർ കൊതുകു മൂലം ഓരോ വർഷവും മരിക്കുന്നു !

അതെ.. രോഗങ്ങളുടെ വാഹകരായ കൊതുകുമൂലം ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ മരണമടയുകയോ, കിടപ്പിലായിപ്പോവുകയോ ചെയ്യുന്നുണ്ട്.ഭൂമിയിലെ ഏറ്റവും മാരകമായ ജീവികളിൽ ഒന്നാണ് കൊതുകുകൾ.പെൺകൊതുകുകൾ മാത്രമേ കടിക്കുന്നുള്ളൂ..

നമ്മുടെ രക്തത്തിൽ കൊതുകിന്റെ മുട്ടയുടെ പുനരുൽപ്പാദാനത്തിനും, വികാസത്തിനും ആവശ്യമായ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ പെൺകൊതുകുകൾ മാത്രമേ നമ്മളെ കുത്തി രക്തം കുടിക്കുന്നുള്ളൂ.ഓരോ വർഷവും ഏകദേശം 30 കോടി ആളുകളെ ബാധിക്കുന്ന മലേറിയയുടെ വ്യാപനത്തിന് കൊതുകുകൾ പൂർണ്ണമായും ഉത്തരവാദികളാണ്. 

3,500-ലധികം ഇനം കൊതുകുകൾ ഉണ്ട്.കൊതുകുകൾ അവയുടെ ശരീര ഭാരത്തിന്റെ മൂന്നിരട്ടി വരെ രക്തം കുടിക്കുന്നു. കൊതുകിന്റെ ശരാശരി ആയുസ്സ് രണ്ട് മാസത്തിൽ താഴെയാണ്:

ഇണചേരലിനുശേഷം, ഒരു ആൺകൊതുകിന് സാധാരണയായി നാലഞ്ചു ദിവസം മാത്രമേ ജീവിക്കൂ.അനുയോജ്യമായ സാഹചര്യങ്ങളിൽ പെൺകൊതുക് ഒന്നോ രണ്ടോ മാസം വരെ ജീവിക്കാം.. 

പെൺകൊതുകുകൾ ഒരു സമയം 300 മുട്ടകൾ വരെ ഇടുന്നു.സാധാരണയായി രാത്രിയിലാണ് ഇവ മുട്ടയിടുന്നത്. പെൺ കൊതുകുകൾ അവയുടെ ജീവിതകാലത്തിൽ മൂന്ന് തവണ വരെ മുട്ട ഇടും.കൊതുകുകൾ അവരുടെ ആദ്യത്തെ 10 ദിവസം വെള്ളത്തിൽ ചെലവഴിക്കുന്നു.

കൊതുകുകൾക്ക് വെള്ളം അത്യന്താപേക്ഷിതമാണ്, കാരണം അവിടെയാണ് അവർ സാധാരണയായി തങ്ങളുടെ ആവാസവ്യവസ്ഥ ഉണ്ടാക്കുകയും മുട്ട വിരിയിക്കുകയും ലാർവകളായി മാറുകയും ചെയ്യുന്നത്. 

മനുഷ്യരും മറ്റ് മൃഗങ്ങളും ഉത്പാദിപ്പിക്കുന്ന കാർബൺ ഡൈ ഓക്സൈഡ് മണത്തു, അവയുടെ സാന്നിധ്യം 20 മീറ്റർ അകലെവച്ചുതന്നെ മനസിലാക്കുവാനുള്ള കഴിവ് കൊതുകിനുണ്ട് !

കൊതുകുകൾക്ക് നൂറുകണക്കിന് കണ്ണുകളുണ്ട്. എന്നിരുന്നാലും കൊതുകുകൾക്ക് കാഴ്ചശക്തി കുറവാണ്. നമ്മുടെ ശരീരത്തിലെ ചൂടാണ് കൊതുകുകളെ ആകർഷിക്കുന്നത്.

കൊതുക് പരത്തുന്ന നിരവധി വൈറസുകളും, കൊതുകുകടി മൂലമുണ്ടാകുന്ന രോഗങ്ങളും ഇനിപ്പറയുന്നവയാണ്:

-സിക വൈറസ്

- മലേറിയ

- വെസ്റ്റ് നൈൽ വൈറസ്

-ഡെങ്കിപ്പനി

-മഞ്ഞപ്പിത്തം

-ചിക്കുൻഗുനിയ

- ഇൻഫ്ലുവൻസ

കൊതുകിനെ തുരത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് കൊതുകുനശീകരണം. 

ജെൽ, ക്രീം, സ്പ്രേ, റോൾ ഓൺ, പാച്ചുകൾ, റിസ്റ്റ് ബാൻഡ് ഫോർമാറ്റുകൾ എന്നിവയും ഫലപ്രദമാണ്.

Post a Comment

Previous Post Next Post