പയ്യന്നൂർ: പയ്യന്നൂർ ഗവ. താലൂക്ക് ആശുപ്രതിയിൽ 56 കോടി രൂപയുടെ കെട്ടിടം മതിയോ?. ഡോക്‌ടർമാർ വേണ്ടേ? ഇന്നലെ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിയ 427 രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും ചോദ്യമാണിത്.
സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയാണ്. സേവനത്തിന്റെ കാര്യത്തിൽ കായകൽപം ഉൾപ്പെടെ ഉന്നത ബഹുമതികൾ നേടിയ സർക്കാർ ആശുപ്രതി.ഇന്നലെ ഈ ആശുപ്രതിയിൽ ചികിത്സ തേടിയെത്തിയത് 427 പേരാണ്.
ഒറ്റ സ്പെഷ്യൽറ്റി ഡോക്ടറും ഇന്നലെ വന്നില്ല. കാഷ്വൽറ്റിയിലുള്ള 3 താൽക്കാലിക ഡോക്‌ടർമാരാണ് ഇവർക്ക് ചികിത്സ നൽകിയത്. ഈ ആശുപത്രിയിൽ ഞായറാഴ്ച ദിവസം സ്പെഷ്യൽറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന് വലിയ ബോർഡ് ആശുപത്രിയിലുണ്ട്.
ആ ബോർഡ് കാണുന്നവർ കരുതും മറ്റെല്ലാ ദിവസവും ഈ ആശുപത്രിയിൽ ഇവരുടെ സേവനം ലഭിക്കുമെന്ന്.
പല ദിവസങ്ങളിലും ഒരു ഡോക്ടറുടെ സേവനം മാത്രമേ ഇവിടെ ലഭിക്കാറുള്ളൂവെന്ന് രോഗികൾ പറയുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രികളിലെല്ലാം ബെഡുകൾ ഒഴിവില്ലാതിരിക്കുമ്പോൾ ഈ ആശുപ്രതിയിൽ 300 ഓളം ബെഡുകൾ ഒഴിഞ്ഞുകിടക്കുന്നു.
വിരലിലെണ്ണാവുന്ന രോഗികൾ മാത്രമേ ഇവിടെ ഐപി വിഭാഗത്തിൽ ഉള്ളൂ. നാട് പനി പിടിച്ച് കിടക്കുമ്പോഴും ഈ താലൂക്ക് ആശുപത്രിയിൽ എംഡിയുടെ കസേര ഒഴിഞ്ഞുകിടന്നു.
Post a Comment