🚆🚆 റെയില്‍വേയില്‍ നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയില്‍ അവസരങ്ങള്‍; 8113 ഒഴിവുകള്‍ - ഇപ്പോൾ അപേക്ഷിക്കാം 📮📑


റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയില്‍ ഗ്രാജുവേറ്റ് ലെവല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. 8,113 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ചീഫ് കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍ 1,736, സ്റ്റേഷന്‍ മാസ്റ്റര്‍ 994, ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍ 3,144, ജൂനിയര്‍ അക്കൗണ്ടന്റ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് 1,507 എന്നിവയാണ് ഒഴിവ് വിവരം.

ഒക്ടോബര്‍ 13 വരെ അപേക്ഷ സമര്‍പ്പിക്കാം. ഒക്ടോബര്‍ 14 മുതല്‍ ഒക്ടോബര്‍ 15 വരെ അപേക്ഷ ഫീസ് അടക്കാം.

വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: rrbapply.gov.in/#/auth/landing


Post a Comment

Previous Post Next Post