നാദാപുരം കക്കം വെള്ളിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു.

 



നാദാപുരം കക്കം വെള്ളിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. പുളിക്കൂല്‍ സ്വദേശി ഇലക് ട്രീഷ്യൻ മരക്കാട്ടേരി വീട്ടില്‍ ജാഫർ (40) ആണ് മരിച്ചത്.ഉച്ചയ്ക്ക് 1 മണിയോടെയാണ് അപകടം ഉണ്ടായത്. കക്കം വെള്ളിയില്‍ സ്വകാര്യ കെട്ടിടത്തില്‍ വയറിംഗ് ജോലിക്കിടെയാണ് ഷോക്കേറ്റ് പരിക്കുകളോടെ നാദാപുരം ഗവ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം നാദാപുരം ഗവ ആശുപത്രിയില്‍ സൂക്ഷിച്ചു പൊലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വടകരയിലേക്ക് മാറ്റും

Post a Comment

Previous Post Next Post