🌽 അടതാപ്പ്:
ഉരുളക്കിഴങ്ങിനു പകരം പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ ഉപയോഗിച്ച ഇനമാണ് അടതാപ്പ്. വലിയ പരിചരണമൊന്നുമില്ലാതെ ചെറിയ പന്തലിൽ പടർത്തി വളർത്താനാകുന്ന അടതാപ്പിന് ഉരുളക്കിഴങ്ങിനേക്കാൾ പോഷകഗുണങ്ങളുണ്ട്.
🌽 നിത്യവഴുതന:
വർഷത്തിൽ ആറുമാസമൊക്കെ വിളവ് തരുന്ന നിത്യവഴുതന എളുപ്പത്തിൽ വളർത്താവുന്നതാണ്. തോരനായും മെഴുക്കുപുരട്ടിയായുമൊക്കെ ഉപയോഗിക്കാവുന്ന രുചികരമായ ഇനമാണ്. കയർകെട്ടിയോ മരത്തിലോ പടർത്തിവളർത്താം.
🌽ആകാശവെള്ളരി:
നൂറുവർഷത്തിലേറെ ആയുസ്സുള്ള ആകാശവെള്ളരി വളർത്താൻ ശക്തമായ പന്തൽ വേണം. എന്നാൽ, പരിചരണമൊട്ടും വേണ്ട. എപ്പോഴും വിളവ് തരുന്ന ഇത് ജ്യൂസടിച്ചും കറിവെച്ചും തോരനായും അച്ചാറായുമൊക്കെ ഉപയോഗിക്കാം.
🌽ചീരച്ചേമ്പ്:
ചേമ്പുപോലെ തോന്നിക്കുമെങ്കിലും കിഴങ്ങുണ്ടാകില്ല. ഇലയും തണ്ടും തോരൻ വെച്ചാൽ ഏറെ രുചികരം.
🌽മധുരച്ചേമ്പ്:
ഔഷധഗുണമേറെയുള്ള മധുരച്ചേമ്പ് പുഴുങ്ങിത്തിന്നാൻ പ്രത്യേക മധുരമാണ്. കാണാനും ഭംഗിയുണ്ട്.
🌽 നാടൻ കുറ്റിപ്പയർ:
കാര്യമായ പരിചരണമില്ലാതെ വളർത്താവുന്ന പോഷകഗുണമേറിയ പച്ചക്കറിയിനമാണിത്.
🌽വെള്ളത്തഴുതാമ:
തോരനായും കറിയിലും ഉപയോഗിക്കാവുന്ന വെള്ളത്തഴുതാമ ഔധഷഗുണമേറിയ ഇലക്കറിയാണ്.
🌽കസ്തൂരിവെണ്ട:
തോരനും കറിക്കും ഉപയോഗിക്കുന്ന കസ്‌തൂരിവെണ്ടയ്ക്ക് ഔഷധഗുണമേറെയാണ്.
🌽 കുപ്പച്ചീര:
പറമ്പിലും പാതയോരത്തുമൊക്കെ മുൻപ് ധാരാളമുണ്ടായിരുന്ന കുപ്പച്ചീര തോരനും അവിയലിനും ഉപയോഗിക്കാവുന്ന രുചിയേറിയ ചീരയിനമാണ്. പരിചരണം ഒട്ടും വേണ്ട.
🌽 പൊന്നാരിവീരൻ:
പയർ വർഗത്തിൽപ്പെട്ട പൊന്നാരിവീരൻ ഒന്നരമീറ്റർ ഉയരത്തിൽ വളരും. പൂവും കായയും ഇലകളും തോരൻ വെക്കാനുപയോഗിക്കും. ധാതുക്കളും പ്രോട്ടീനും ധാരാളമുള്ള ഇതിന്റെ മഞ്ഞപ്പൂക്കൾക്ക് അഴകേറെയാണ്.
🌽 തകര:
പറമ്പിലും വഴിവക്കിലും മുൻപ് വേണ്ടുവോളമുണ്ടായിരുന്ന തകര അത്യധികം ഔഷധഗുണമുള്ള ഇലക്കറിയാണ്. ഇളം തണ്ടും ഇലകളും തോരനുപയോഗിക്കാം.
Post a Comment