ശ്രീകണ്ഠപുരം - നടുവിൽ റോഡ് നിർമാണം പുരോഗമിക്കുന്നു - നിർമാണത്തിന് വേഗത കുറവാണു എന്നത് യാത്ര കൂടുതൽ ദുരിതമാക്കുന്നതായി നാട്ടുകാർ പറയുന്നു 🛑⚠️


ശ്രീകണ്ഠപുരം : ഏറെ നാളത്തെ മുറവിളികൾക്കൊടുവിൽ തുടങ്ങിയ ശ്രീകണ്ഠപുരം - ചെമ്പന്തൊട്ടി - നടുവിൽ റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. എങ്കിലും നിർമ്മാണത്തിന്റെ വേഗത മെല്ലെ പോക്ക് ആണ് എന്നും ദുരിതം ഉണ്ടാക്കുന്നവനും ജനങ്ങൾ പറയുന്നു. കുറേക്കൂടി വേഗത്തിൽ പണിപൂർത്തിയാക്കേണ്ടത് ദിവസേന അനേകം വണ്ടികൾ കടന്നുപോകുന്ന സാഹചര്യത്തിൽ വളരെ അടിയന്തരമാണ്. 

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു റോഡിന്റെ ഇരുഭാഗങ്ങളിലും മണ്ണെടുത്ത് വീതി കൂട്ടുന്ന പ്രവർത്തികളും കലുങ്കുകളുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. 

ഇതോടൊപ്പം ഓവുചാലുകളുടെ നിർമാണവും നടക്കുന്നുണ്ട്. പരാതികൾക്കും സമരങ്ങൾക്കും ഒടുവിലാണ് റോഡ് നിർമാണം തുടങ്ങിയത്.

9.76 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി കുഴികൾ നിറഞ്ഞ് വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയായിരുന്നു. 

ശ്രീകണ്ഠപുരം കൊട്ടൂർവയൽ മുതൽ നടുവിൽ വരെ എല്ലാ സ്ഥലങ്ങളിലും റോഡ് തകർന്നു. കുണ്ടും കുഴിയും നിറഞ്ഞ് ചെറുവാഹനങ്ങൾക്ക് പോലും പോകാൻ കഴിയുന്നുണ്ടായിരുന്നില്ല. സംസ്ഥാനപാതയെ മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്.

മലയോര പ്രദേശങ്ങളിലുള്ളവർക്ക് കണ്ണൂർ വിമാനത്താവളത്തിലേക്കെത്താനുള്ള പ്രധാന റോഡുമാണിത്. ഇതുവഴിയാണ് പാലക്കയംതട്ട്, മുന്നൂർ കൊച്ചി ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലയിലേക്ക് പോകേണ്ടത്. 

47.72 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് നിലവിൽ കരാറെടുത്തത്. ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണച്ചുമതല ഏറ്റെടുത്തത്.


Post a Comment

Previous Post Next Post