പയ്യന്നൂരിൽ കഞ്ചാവ് വേട്ട. ആസാം സ്വദേശി റമിജുൽ ഹഖ് (20) ആണ് 1 കിലോ 150 ഗ്രാം കഞ്ചാവുമായി പയ്യന്നൂരിൽ പോലീസിന്റെ പിടിയിലായത്.
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ IPS നു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം പയ്യന്നൂർ പോലീസ് ഉം സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഓണം പ്രമാണിച്ച് കേരളത്തിലേക്ക് ഒഴുകിയെത്താൻ സാധ്യതയുള്ള ലഹരി മരുന്നുകൾ തടയുന്നതിൽ പോലീസും ലഹരി വിരുദ്ധ സ്ക്വാർഡും വഹിക്കുന്ന പങ്ക് ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്.
Post a Comment