ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പടത്തുകടവ് ഹോളി ഫാമിലി ഹൈസ്കൂളിൽ വിപുലമായ പരിപാടികൾ നടത്തി.പിടിഎ പ്രസിഡണ്ട് ഡെന്നിസ് റ്റി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.കവിയും സാമൂഹിക പ്രവർത്തകനും അധ്യാപകനുമായ ജി രവി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ഡി എടയന്ത്രം സ്വാഗതവും വിദ്യാർത്ഥി പ്രതിനിധികളായ എയ്ഞ്ചൽ സെബാസ്റ്റ്യൻ , ഇവ ജിജീഷ് എന്നിവർ ആശംസകൾ അർപ്പിച്ചും സംസാരിച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും, അധ്യാപകരും പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ ലഹരി വിരുദ്ധ ഗാനം, മോണോആക്റ്റ്, ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് എന്നിവയും പോസ്റ്റർ നിർമ്മാണ മൽസരം, പ്ലക്കാർഡ് നിർമ്മാണ മൽസരം, പ്രസംഗ മൽസരം, ലഹരി വിരുദ്ധ റാലി എന്നിവയും നടത്തി. സ്റ്റാഫ് സെക്രട്ടറി ഡെന്നീസ് വി ഫ്രാൻസീസ് ചടങ്ങിന് നന്ദി അർപ്പിച്ച് സംസാരിച്ചു.
Post a Comment