ശ്രീകണ്ഠാപുരം : ശ്രീകണ്ഠാപുരം ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചെങ്ങളായി പ്രവർത്തിക്കുന്ന സമരിറ്റൻ പാലിയേറ്റീവിൻ്റെ കോവിഡ് എമർജൻസി ടീം അംഗങ്ങളെ ആദരിക്കുകയും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കാവശ്യമായ സെമി ഫോൽഡിങ് കോട്ടും, പൾസ് ഓക്സിമീറ്ററുകൾ, എയർബഡ് മുതലായ മെഡിക്കൽ ഉപകരണങ്ങൾ നൽകുകയും ചെയ്തു. സമരിറ്റൻ ഹാളിൽ വച്ചു നടന്ന പ്രസ്തുത പരിപാടി ശ്രീകണ്ഠാപുരംമുൻസിപ്പൽ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ഉദ്ഘാടനം ചെയ്തു.ഈ കോവിഡ് കാലത്ത് യാതൊരു പ്രതിഫലവും സ്വീകരിക്കാതെ ഈ മലയോര മേഖലയിലെ പൊതു ജനങ്ങൾക്കായി സമരിറ്റൻ നടത്തിയ ആബുലൻസ് സേവനങ്ങളിൽ പങ്കാളികളായ സമരിറ്റൻ എമർജൻസി ടീം അംഗങ്ങളായ സനിഷ് കെ ,അമൽ ടീവീ , ഷൈജിൽ കെ, അമൽ തോമസ് , അശ്വന്ത് സിവി എന്നിവരയും പ്രസ്തുത ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ശ്രീകണ്ടാപുരം ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ സുരേഷ് ജോർജ് അദ്യക്ഷത വഹിച്ച യോഗത്തിൽ ഫാ.തോമസ് കല്ലിടുക്കിൽ, ഫാ. അനൂപ് നരിമറ്റത്തിൽ,ലയൺ പി.സി ജോസ്, ലയൺ ആന്റണി ജീരകത്തിൽ, ലയൺ അനിൽ കുഴിത്തോട്ട്, സുനിൽ മാത്യു , സുബിൻ തോമസ്, ഡോ. ലില്ലി, കെ.വി ശശിധരൻ, ജിബിൻ ജോ, റോബർട്ട് ജോർജ് ,എന്നിവർ പ്രസംഗിച്ചു.
സമരിറ്റൻ കോവിഡ് ആബുലൻസ് എമർജസി ടീമിന് ശ്രീകണ്ഠാപുരം ലയൺസ് ക്ലബ്ബിന്റ ആദരം
News Desk
0
Post a Comment