തുടർ പഠനത്തിന് അവസരം ഒരുക്കണമെന്ന് ഉക്രയിനിലെ യുദ്ധമുഖത്ത് തിരിച്ചെത്തിയ കുറ്റ്യാടി മേഖലയിലെ വിദ്യാർഥികൾ ആവശ്യപ്പെട്ടു


കുറ്റ്യാടി: തുടർ പഠനത്തിന് അവസരം ഒരുക്കണമെന്ന് ഉക്രയിനിലെ യുദ്ധമുഖത്ത്  നിന്നും പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു തിരിച്ചെത്തിയ കുറ്റ്യാടി മേഖലയിലെ  വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് വിദ്യാർഥികൾ മലബാർ ഡെവലപ്മെന്റ് ഫോറം കുറ്റ്യാടി ചാപ്റററിന്റെ നേതൃത്വത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിന് നിവേദനം നൽകി. ഭാരവാഹികളായ ജമാൽ പാറക്കൽ,ഒ.വി. ലത്തീഫ്,വി.നാണു, ഷാഹിന ഗഫൂർ, കെ.എസ്.അബ്ദുല്ല, ഷാഹിദ ജലീൽ,സി. സുബൈർ,വി.വി. അനസ്,വി.വി.ഫാരിസ് എന്നിവർ പങ്കെടുത്തു. കെ.മുരളീധരൻ എം.പി, കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ. എന്നിവർക്കും ഇതേ ആവശ്യമുന്നയിച്ച് വിദ്യാർഥികൾ നിവേദനം നൽകി.

Post a Comment

Previous Post Next Post