വേനൽ കനക്കുന്നു ; ചർമ്മ സംരക്ഷണത്തിന് എന്തൊക്കെ ചെയ്യണം



ന്യൂസ് ഡെസ്ക് :
തണുപ്പ്ക്കാലത്ത് ചര്‍മ്മത്തിന് മോയ്സ്ചറൈസര്‍ നല്‍കുകയും വരണ്ട അവസ്ഥയെ അകറ്റുകയും ചെയ്യുന്നതാണ് പ്രധാനമെങ്കില്‍, വേനല്‍ക്കാലത്ത് ജലാംശം നിലനിര്‍ത്തുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.

വര്‍ദ്ധിച്ചുവരുന്ന ചൂട് കാരണം, ചര്‍മ്മം എളുപ്പത്തില്‍ വരണ്ടു പോകാനും നിറവ്യത്യാസവും കരുവാളിപ്പും ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്.

ചര്‍മ്മസംരക്ഷണത്തില്‍ ദിനചര്യയുടെ ഒരു പ്രധാന ഭാഗമാണ് ക്ലെന്‍സിങ് അഥവാ ശുദ്ധീകരണം. വിയര്‍പ്പും മലിനീകരണവും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടഞ്ഞുപോകാന്‍ കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന് ഏറ്റവും അനുയോജ്യമായ ഒരു ക്ലെന്‍സര്‍ ഉപയോഗിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് പ്രധാനമാണ്. പുറത്ത് പോയി വന്നശേഷം മിതമായ ഫേയ്‌സ് വാഷ് ഉപയോഗിച്ച്‌ സാധാരണ വെള്ളത്തില്‍ മുഖം കഴുകണം. മുഖം കഴുകാനായി ഐസ് വാട്ടര്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത് ചര്‍മ്മത്തിന് കൂടുതല്‍ ഫ്രഷ്നസ് നല്‍കാന്‍ സഹായിക്കും.

വേനല്‍ക്കാലത്ത് ഉപയോഗിക്കേണ്ട പ്രധാന ഉല്‍പ്പന്നങ്ങളിലൊന്നാണ് സണ്‍സ്ക്രീന്‍. സൂര്യന്റെ അതികഠിനവും ദോഷകരവുമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് എസ്.പി.എഫ് 30 ഉം അതിന് മുകളിലും ഉള്ള സണ്‍സ്ക്രീന്‍ ഉപയോഗിക്കണം.

സൂര്യന്റെ ചൂടില്‍ കൂടുതല്‍ നേരം നില്‍ക്കുന്നതും കാരണം ചര്‍മ്മത്തിന് ക്ഷീണം അനുഭവപ്പെടുകയും ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാകുകയും ചെയ്യുമ്ബോള്‍ ഫെയ്‌സ് പായ്ക്ക് ഉപയോഗിക്കുന്നതാണ് നല്ലത്.
കറ്റാര്‍ വാഴ സൂര്യതാപത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് വളരെ ഫലപ്രദമാണ്. മാത്രമല്ല കറ്റാര്‍വാഴയുടെ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ചര്‍മ്മത്തിന്റെ ക്ഷീണം ഒഴിവാക്കാന്‍ ഏറെ സഹായകരവുമാണ്. ഒപ്പം മഞ്ഞള്‍ ചര്‍മ്മത്തിന് ആരോഗ്യകരമായ ഒരു തിളക്കം നല്‍കും. മഞ്ഞളും തൈരും ചേര്‍ത്ത് മിശ്രിതമാക്കി പുറത്ത് പോയിട്ട് വന്ന ശേഷം ഉപയോഗിക്കുന്നത് സണ്‍ടാന്‍ അഥവാ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും.

Post a Comment

Previous Post Next Post