മരുതോങ്കര:മരുതോങ്കര kc മുക്കിൽ കനാൽ പൊട്ടി സമീപപ്രദേശങ്ങളിൽ മലവെള്ള പാച്ചിലിന്റെ പ്രതീതി.ഇന്നലെ അർദ്ധ രാത്രിയോടെയാണ് കനാൽ പൊട്ടിയെതെന്നാണ് വിവരം.ഉടൻ തന്നെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു ഡാമിന്റെ ഷറ്ററുകൾ അടച്ചു.എങ്കിലും വെള്ളപ്പാച്ചിൽ നിൽക്കാൻ മണിക്കൂറുകൾ എടുത്തു എന്നാണ് വിവരം.കനാൽ പൊട്ടി ചുരുങ്ങിയ സമയം കൊണ്ട് പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു.കനാൽ പൊട്ടി ഉണ്ടായ വെള്ളപാച്ചിലിൽ നിരവധി പേരുടെ കൃഷികൾക്കും മറ്റും ഒട്ടനവധി നാശനഷ്ടങ്ങൾ ഉണ്ടായി എന്നാണ് വിവരം.കനാൽ പൊട്ടിയത് കാണാൻ ഇപ്പോൾ നിരവധി ആളുകൾ ഈ സ്ഥലത്തു വന്നു പോകുന്നുണ്ട്
Post a Comment