ജൽജീവൻ പദ്ധതിയുടെ നൊച്ചാട് ഗ്രാമപഞ്ചായത്ത് വാർഡ് തല ക്ളസ്റ്റർ ശില്പശാല
പഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.
4,5,6,7,8,9 എന്നീ ആറ് വാർഡുകളിലുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അംഗൻവാടി ടീച്ചർമാർ ,ആശാവർക്കർമാർ ,സി ഡി എസ്,എ ഡി എസ് മെമ്പർമാർ , കുടിവെള്ള കമ്മിറ്റി ഭാരവാഹികൾ എന്നിവരായിരുന്നു യോഗത്തിലെ പങ്കാളികൾ. 35 ജലനിധി പദ്ധതികളും ,14 പ്രാദേശിക കുടിവെള്ള പദ്ധതികളുമുള്ള നൊച്ചാട് പഞ്ചായത്തിലെ ജനങ്ങൾ കുടിവെള്ളത്തിന്റെ കാര്യത്തിൽ ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്‌ജൽജീവൻ മിഷൻ ടീം ലീഡർ സുനിൽ കുമാർ ഉണ്ണികുളം പദ്ധതിയെപറ്റി വിശദീകരണം നടത്തി.
പഞ്ചായത്ത് മെമ്പർ സിന്ധു എം അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ഷിനി ടി.വി ,
രജിഷ കൊല്ലമ്പത്ത്,
ലിമ, അമ്പിളി എന്നിവർ സംസാരിച്ചു.
ടീം ലീഡർ ജാനറ്റ് പഞ്ചായത്തിൽ ഇതുവരെ ജൽജീവൻ നടത്തിയ പ്രവർത്തനം വിശദീകരിച്ചു.
തുടർന്ന് പരിപാടിയിൽ പങ്കാളികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്ററായ ആര്യപ്രിയ സ്വാഗതവും വാർഡ് മെമ്പർ അബ്ദുൽ സലാം പി.പി നന്ദിയും പറഞ്ഞു.
Post a Comment