ഉറങ്ങുന്നതിനിടെ റെയില്‍വെ സ്റ്റേഷനില്‍വച്ച്‌ 25കാരിയെ കൂട്ടബലാത്സംഗം ചെയ്തു,ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തിയ ശേഷം ഒരുവശത്തേക്ക് കൊണ്ടുപോയി മര്‍ദിച്ചു

ഹൈദരാബാദ്:
ഉറങ്ങുന്നതിനിടെ റെയില്‍വെ സ്റ്റേഷനില്‍വച്ച്‌ 25കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്.

ആന്ധ്രാപ്രദേശിലെ ഗുന്തൂര്‍ ജില്ലയിലെ റെപ്പല്ലെ റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് സംഭവം.പ്രകാശം ജില്ലയില്‍ നിന്ന് രണ്ട് ദിവസം മുന്‍പാണ് കൊത്തുപണിയുടെ ഭാഗമായാണ് ഭര്‍ത്താവിനും മൂന്ന് പെണ്‍കുട്ടികള്‍ക്കുമൊപ്പം ഗുണ്ടൂര്‍ ജില്ലയില്‍ എത്തിയത്.

ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് ഇവര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിത്. തുടര്‍ന്ന് അവര്‍ പ്ലാറ്റ്ഫോമില്‍ ചെലവഴിക്കുകയായിരുന്നു.പുലര്‍ച്ചെ ഒരുമണിയോടെ ഭര്‍ത്താവും കുട്ടികളും ഉറങ്ങിക്കിടക്കുമ്ബോള്‍ അജ്ഞാതരായ മൂന്നുപേര്‍ ഇവരെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തിയ ശേഷം ഒരുവശത്തേക്ക് കൊണ്ടുപോയി മര്‍ദിച്ചു. ബഹളം കേട്ട് ഉണര്‍ന്ന യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ എത്തി പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post