കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊച്ചുചുറയിൽ ജിതിൻ രാജ് (23) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സംഭവം. പീഡനവിവരം കുട്ടി അമ്മയെ അറിയിക്കുകകയും തുടർന്ന് അമ്മ ഇക്കാര്യം ക്ലാസ് ടീച്ചറോട് പറയുകയും ചെയ്തു. തുടർന്ന് ഇവർ ചെറുപുഴ പോലീസിൽ പരാതി നൽകുകയായിരുന്നു.
മീന്തുള്ളിയിലെ ഇറച്ചിക്കടയിൽ ജോലിക്കാരനായിരുന്ന വിവരം അറിഞ്ഞതോടെ യുവാവ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ചെറുപുഴ എസ്ഐ എം പി ഷാജിയുടെ നേതൃത്വത്തിലുള്ള അനേഷണ സംഘം അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്.
കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോക്‌സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
Post a Comment