യാത്രക്കാരെ പെരുവഴിയിലാക്കി വീണ്ടും ബാംഗ്ലൂർ- കാഞ്ഞങ്ങാട് KSRTC
മലയോര മേഖലയിലെ യാത്രക്കാരുടെ മൈസൂർ, ബാംഗ്ലൂർ യാത്രകൾക്ക് സഹായമാവുന്ന കാഞ്ഞങ്ങാട് ഡിപ്പോയുടെ വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്,ഇരിട്ടി വഴിയുള്ള ബാംഗ്ലൂർ ബസ് സ്ഥിരമായി വഴിയിൽ കേടാകുന്നത് തുടർക്കഥ ആകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 3 തവണ ആണ് വണ്ടി ബ്രേക്ക് ഡൗൺ ആകുന്നത്.
ബാംഗ്ലൂരിൽ നിന്നും കൈക്കുഞ്ഞുങ്ങളും വലിയ ലഗേജുകളുമായി വന്ന യാത്രക്കാരെ ഇന്ന് രാവിലെ പെരുവഴിയിൽ ആക്കിയതാണ് ഒടുവിലത്തെ സംഭവം. രാവിലെ 5 മണിക്ക് ചെമ്പേരി വേങ്കുന്ന് കവലയിലെ കയറ്റത്തിൽ വെച്ചാണ് വണ്ടി ബ്രേക്ക് ഡൗൺ ആകുന്നത്. അപകടകരമായ വളവിൽ രാവിലെ 5 മണിക്ക് ബ്രേക്ക് ഡൗൺ ആയ വണ്ടി നന്നാക്കാൻ കണ്ണൂർ ഡിപ്പോയിൽ നിന്നും വാഹനം എത്തിയത് ഉച്ചക്ക് 12 മണിയോട് അടുത്ത് മാത്രം. അപകട വളവിലെ ബ്രേക്ക് ഡൗൺ മൂലം മറ്റ് വാഹനങ്ങളും എതിരെ വരുന്ന വണ്ടികളെ കാണാൻ സാധിക്കാതെ അപകടത്തിലാവുന്ന സ്ഥിതി ഉണ്ടായി. ദീർഘ ദൂര യാത്രക്ക് അനുവദിക്കുന്ന ബസുകൾക്ക് കൃത്യമായ പണികൾ ചെയ്യാതെ അയക്കുന്നതും കാലപ്പഴക്കം ചെന്ന വണ്ടികളും ഒക്കെ ആണ് ഇത്തരം സംഭവങ്ങളുടെ കാരണം. കാഞ്ഞങ്ങാട് ഡിപ്പോയുടെ തന്നെ ബാംഗ്ലൂർ വണ്ടികൾ കഴിഞ്ഞ ഒരാഴ്ചക്കിടെ 3 തവണ ഇങ്ങനെ ബ്രേക്ക് ഡൗൺ ആയത് ഡിപ്പോ അധികാരികളുടെ ശ്രദ്ധക്കുറവും ഉത്തരവാദിത്വമില്ലയ്മയും ആണെന്ന് യാത്രക്കാരും ആരോപിക്കുന്നു.
Post a Comment